അരിക്കുളത്ത് യുഡിഎഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ ആക്രമണം; കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

അരിക്കുളത്ത് യുഡിഎഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ ആക്രമണം; കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്
Apr 13, 2026 10:50 PM | By LailaSalam

പോരാമ്പ്ര: അരിക്കുളം പഞ്ചായത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ നിരന്തരമായ ആക്രമണങ്ങള്‍ തുടരുന്നത് നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനായി ഇടതു പക്ഷം നടത്തുന്ന ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായാണെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.

നിയമ സഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് മേല്‍ക്കോയ്മ നഷ്ടപ്പെടും എന്ന ഭയപ്പാടിലാണ് സിപിഎം ഇത്തരം അക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

കുരുടിമുക്കിലെ നടുവിലക്കണ്ടി അഷ്‌റഫ്, ചെറുവത്ത് മീത്തല്‍ ബഷീര്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് കഴിഞ്ഞ ദിവസം കല്ലേറും മാരക ആയുധങ്ങള്‍ ഉപയോഗിച്ചുള്ള അക്രമണവും നടന്നത്.

കുറ്റവാളികളെ ഉടന്‍ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും യുഡിഎഫ് നേതൃത്വം പൊലിസിനോട് ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്, നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍.കെ മുനീര്‍, ടി.കെ.എ ലത്തീഫ്, സാജിദ് നടുവണ്ണൂര്‍, പി.ടി അഷ്‌റഫ്, എം.കെ അബ്ദുറഹിമാന്‍, ഇ.കെ അഹമ്മദ് മൗലവി, സി. രാമദാസ്, വി.വി.എം ബഷീര്‍, ശശി ഊട്ടേരി, കെ. അഷ്‌റഫ്, സജിത എളമ്പിലാട്, എം.കെ ഫസലുറഹ്‌മാന്‍, അമ്മദ് പൊയിലങ്ങല്‍, എന്‍.കെ അഷറഫ്, ഷുഐബ് തറമ്മല്‍, പി.പി.കെ അബ്ദുള്ള, അബ്ദുറഹിമാന്‍ മലയില്‍, ലതേഷ് പുതിയടുത്ത്, കെ.സി ഇബ്രാഹിം എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

Attack on UDF workers' houses in Arikulam; UDF demands arrest of culprits

Next TV

Related Stories
അരിക്കുളത്ത് യുഡിഎഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ ആക്രമണം; കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

Apr 13, 2026 10:41 PM

അരിക്കുളത്ത് യുഡിഎഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ ആക്രമണം; കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

കുരുടിമുക്കിലെ നടുവിലക്കണ്ടി അഷ്‌റഫ്, ചെറുവത്ത് മീത്തല്‍ ബഷീര്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് കഴിഞ്ഞ ദിവസം കല്ലേറും മാരക ആയുധങ്ങള്‍...

Read More >>
മരുതേരി കാശി പാലാഴിമഠം ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി

Apr 13, 2026 10:23 PM

മരുതേരി കാശി പാലാഴിമഠം ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി

മരുതേരി കാശി പാലാഴിമഠം ഭഗവതി ക്ഷേത്രത്തില്‍ തിറ മഹോത്സവത്തിന്...

Read More >>
സെന്‍ ഷിറ്റോയൂ കരാട്ടേ സ്‌ക്കൂള്‍ ഇന്ത്യയുടെ നാഷണല്‍ സെക്രട്ടറിയായി പേരാമ്പ്ര സ്വദേശി എം.കെ മധു

Apr 13, 2026 05:49 PM

സെന്‍ ഷിറ്റോയൂ കരാട്ടേ സ്‌ക്കൂള്‍ ഇന്ത്യയുടെ നാഷണല്‍ സെക്രട്ടറിയായി പേരാമ്പ്ര സ്വദേശി എം.കെ മധു

കരാട്ടെ അസോസിയേഷന്‍ ഓഫ് കോഴിക്കോടിന്റെ ജില്ലാ സിക്രട്ടറിയുമാണ് എം.കെ. മധു. പേരാമ്പ്ര വെള്ളിയൂര്‍ സ്വദേശിയായ മധു...

Read More >>
പ്രഥമ സര്‍ഗസംഗീത പുരസ്‌ക്കാരം മണി രാജന്‍ ചാലയിലിന്

Apr 13, 2026 05:22 PM

പ്രഥമ സര്‍ഗസംഗീത പുരസ്‌ക്കാരം മണി രാജന്‍ ചാലയിലിന്

: പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന വയലാറിന്റെ സ്മരണാര്‍ത്ഥം അരിക്കുളം മ്യൂസിക് ലവേഴ്‌സ് ഏര്‍പ്പെടുത്തിയ പ്രഥമ സര്‍ഗ സംഗീത പുരസ്‌കാരം...

Read More >>
പ്രഥമ സര്‍ഗസംഗീത പുരസ്‌ക്കാരം മണി രാജന്‍ ചാലയിലിന്

Apr 13, 2026 05:11 PM

പ്രഥമ സര്‍ഗസംഗീത പുരസ്‌ക്കാരം മണി രാജന്‍ ചാലയിലിന്

: പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന വയലാറിന്റെ സ്മരണാര്‍ത്ഥം അരിക്കുളം മ്യൂസിക് ലവേഴ്‌സ് ഏര്‍പ്പെടുത്തിയ പ്രഥമ സര്‍ഗ സംഗീത പുരസ്‌കാരം...

Read More >>
അരിക്കുളം ഗ്രാമപഞ്ചായത്തിലെ കുരുടിമുക്കില്‍ വീടുകള്‍ക്ക് നേരെ അക്രമണം

Apr 13, 2026 04:16 PM

അരിക്കുളം ഗ്രാമപഞ്ചായത്തിലെ കുരുടിമുക്കില്‍ വീടുകള്‍ക്ക് നേരെ അക്രമണം

ബൈക്കിലെത്തിയ സംഘം വീടുകള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു വെന്ന് വീട്ടുകാര്‍...

Read More >>
Top Stories

News Roundup