പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2026-27 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. കാര്‍ഷിക മേഖലയെയും, അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളെയും, ഭവന നിര്‍മ്മാണ പദ്ധതികളെയും, ആരോഗ്യമേഖല ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മുന്‍ഗണന നല്‍കി 220277630 രൂപ ആകെ വരവും, 215046520 രൂപ ആകെ ചെലവും, 5231110 രൂപ നീക്കിയിരിപ്പുമുള്ള വാര്‍ഷിക ബജറ്റാണ് അവതരിപ്പിച്ചത്.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മല്‍ ബജറ്റ് അവതരിപ്പിച്ചു.സമഗ്ര മേഖലയ്ക്കും ഊന്നല്‍ നല്‍കി അവതരിച്ച ബജറ്റില്‍ കൃഷിയും അനുബന്ധ മേഖലകള്‍ക്കും 1,63,62,335 രൂപയും, പാര്‍പ്പിട മേഖലക്കായി 2,10,53 ,200 രൂപയും, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനത്തിനായി 4,41,40,340 രൂപയും തൊഴിലുറപ്പ് തൊഴില്‍ ദിനങ്ങള്‍ സൃഷ്ട്ടിക്കുന്നതിന് 10828 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനും കുടിവെള്ള വിതരണ പദ്ധതികള്‍ക്കും 1,25, 32,000 രൂപ വകയിരുത്തി ബജറ്റ് പ്രത്യേക പരിഗണന നല്കുവാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.താലൂക്ക് ആശുപത്രിയുടെ കീഴിലുള്ള ഡയാലിസിസ് സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള കൃത്യമായ ചുവടുവെപ്പുകള്‍ ബജറ്റ് മുന്നോട്ട് വെക്കുന്നു.
ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുവാന്‍ വ്യായാമം ഒരു ജീവിതചര്യയായി മാറ്റാന്‍ എല്ലാ പഞ്ചായത്തുകളിലും ഒരു ഓപ്പണ്‍ ജിം പ്രാവര്‍ത്തികമാക്കുന്നതിന് നടപ്പുവര്‍ഷം 21,00,000 രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സ്വയം തൊഴില്‍ സംരംഭവും നൈപുണ്യവികസനത്തിനും 7058675 രൂപയും വെറ്റിനറി പോളിക്ലിനിക് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് 325000 രൂപയും കൂടാതെ സാമൂഹ്യനീതി, പരിസ്ഥിതി സംരക്ഷണം, സ്ത്രീ-ശിശു സംരക്ഷണം, വന്യ ജീവികളുടെ കൃഷിയിടങ്ങളിലേക്കുള്ള കടന്നുകയറ്റവും വിള നശിപ്പിക്കലും തടയുന്നതിന് ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക എന്ന ആശയത്തിന്റെ ഭാഗമായി ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തുമായി ചേര്‍ന്ന് വന്യജീവികളുടെ കടന്നുകയറ്റം തടയുന്നതിനുള്ള ജി.ഐ.ഫെന്‍സിങ്ങ് എന്ന പദ്ധതി, ജീവിതശൈലീ രോഗങ്ങള്‍ക്കെതിരായ ചെറുത്ത് നില്‍പ്പ്, വര്‍ദ്ധിച്ചു വരുന്ന മാരക രോഗങ്ങള്‍ക്കെതിരായ പ്രതിരോധം, സായാഹ്നങ്ങളില്‍ രോഗങ്ങളോടും ഒറ്റപ്പെടലിനോടും പൊരുതുന്ന വയോജനങ്ങളുടെ ക്ഷേമം, ലഹരി മാഫിയയുടെ കടന്നുകയറ്റം സോഷ്യല്‍ മീഡിയയുടെ അതിപ്രസരം വിദ്യാര്‍ത്ഥി സമൂഹത്തെ അശാന്തമാക്കുമ്പോള്‍ കുട്ടികളുടെ പീനേതര സമയങ്ങള്‍ ഉപയോഗിച്ച് കായിക മികവ് വര്‍ദ്ധിപ്പിക്കുന്നതിന് 'കളിയാണ് ലഹരി ' എന്ന പദ്ധതിക്കും ബജറ്റില്‍ മുന്‍ഗണന നല്കിയിട്ടുണ്ട്.ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി അധ്യക്ഷത വഹിച്ചു.
അസി.സെക്രട്ടറി പി.കെ സുജേഷ്,ആര്യോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു.കെ അനിത, വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗാനകെ.സി, ക്ഷേമകാര്യ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിജി ഷിജു, ബ്ലോക്ക് പഞ്ചായത്ത് മെംമ്പര്‍മാരായ രാജന്‍ മരുതേരി ,വി.ബി രാജേഷ്,എന്‍.പി ബാബു, ബിജു സി.എരവട്ടൂര്‍, ഷെമീര്‍, ആദില നിബ്രാസ്, ആദിത്യ സുകുമാരന്‍, സുവര്‍ണ്ണകെ.കെ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ തണ്ടോറഉമ്മര്‍ (കൂത്താളി) ലതിക വിനോദ് (പേരാമ്പ്ര), നളിനി നെല്ലൂര്‍ (ചെറുവണ്ണൂര്‍), നസീമ വാഴയില്‍ (ചങ്ങരോത്ത്) ഷിജി കൊട്ടാരക്കന്‍ (നൊച്ചാട്) എന്നിവര്‍ സംസാരിച്ചു.


Perambra Block Panchayat Budget prioritizes agriculture and health sectors
























.jpeg)






