ചെമ്പനോട: കേരള സ്‌റ്റേറ്റ് ഗവഃ ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വനിതാ കമ്മറ്റിയുടെ ഉജ്ജ്വല പുരസ്‌കാരത്തിന് ഗവഃ ആയുര്‍വേദ ഡിസ്പന്‍സറി ചെമ്പനോടയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: സീന ബി മഠത്തില്‍ അര്‍ഹയായി.
അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഔദ്യോഗിക രംഗത്തും സംഘടന രംഗത്തും മികവു തെളിയിച്ച വനിതാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കാണ് അംഗീകാരം. മികച്ചസേവനം, സേവന പദ്ധതികളുടെ നിര്‍വ്വഹണം, വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം, സ്ഥാപനം രോഗീ സൗഹൃദമാക്കല്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് പുരസ്‌ക്കാരം. കോട്ടക്കല്‍ ആയുര്‍വേദ കോളെജില്‍ നിന്നും ബിരുദം നേടിയ സീന 2006 ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കുകയും ചെയ്തു.
മലയോര ഗ്രാമയായ ചക്കിട്ടപാറ പഞ്ചായത്തിലെ ഗവഃ ആയുര്‍വേദ ഡിസ്പന്‍സറി ചെമ്പനോട 2025 ലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ആയുഷ് കായകല്‍പ്പ് അവാര്‍ഡ് ഒന്നാം സ്ഥാനത്തിന് അര്‍ഹമാകുന്നതിനും, സ്ഥാപനം എന്‍എബിഎച്ച് എന്‍ട്രിലെവല്‍ സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. ചെറുവണ്ണൂര്‍ മഠത്തില്‍ എം.കെ ബാലന്റെയും, എ.വി കമലാക്ഷിയുടെയും മകളും, റിട്ട: കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ ഭാസ്‌ക്കരന്റെ ഭാര്യയുമാണ്. മക്കള്‍ ഹരിനന്ദനന്‍, ഗായത്രി.


Ujjwala Award goes to Dr. Seena B. Mathathil




















.jpeg)









.jpg)
