കീഴരിയൂര്‍ : പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി കീഴരിയൂര്‍ ഭാഗത്ത് നടത്തിയ വ്യാപകമായ റെയ്ഡില്‍ മണ്ണാടിമ്മല്‍ ഭാഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വാറ്റ് കേന്ദ്രത്തില്‍ നിന്നും 20 ലിറ്റര്‍ വാറ്റു ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്ത് ഒരു അബ്കാരി കേസെടുത്തു.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍ കുഴിച്ചാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പാര്‍ട്ടിയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.പി ഷാജി, പ്രിവന്റീവ് ഓഫീസര്‍ ടി നൈജീഷ്, സിഇഒ മാരായ സി.എം വിചിത്രന്‍, വി.കെ രൂപേഷ്, സിഇഒ ഡ്രൈവര്‍ സി ദിനേശ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെപ്പറ്റി അന്വേഷണം ഊര്‍ജ്ജിതമാക്കി.
Content Highlight: Vat liquor and Vat equipment were recovered in a widespread raid conducted in the Keezhariyur area




























.jpg)
