adimage

adimage

കര്‍ക്കടക മാസാചരണവും കൂത്തമ്പല സമര്‍പ്പണവും

 കര്‍ക്കടക മാസാചരണവും കൂത്തമ്പല സമര്‍പ്പണവും adimage adimage
2026-07-20T12:05:00 | By SUBITHA ANIL
#Cheruvannur #Mahaganapathi Temple #Koothambalam #Karkadaka Masacharanam #Ramayana Parayanam

ചെറുവണ്ണൂര്‍: മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തിലെ നവീകരിച്ച കൂത്തമ്പലത്തിന്റെ സമര്‍പ്പണവും കര്‍ക്കടക മാസാചരണത്തിന്റെ ഉദ്ഘാടനവും വിവിധ ചടങ്ങുകളോടെ നടന്നു. ക്ഷേത്ര കമ്മിറ്റി മുന്‍ പ്രസിഡണ്ട് ഇ.പി. കുഞ്ഞിക്കണ്ണന്‍ നവീകരിച്ച കൂത്തമ്പല സമര്‍പ്പണം നടത്തി.

ക്ഷേത്ര കലകളുടെയും ആചാരങ്ങളുടെയും സംരക്ഷണത്തിന് കൂത്തമ്പലത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും യു.എസ്.എസ്, എല്‍.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും വിവിധ മത്സര പരീക്ഷകളില്‍ മികവ് തെളിയിച്ചവരെയും അനുമോദിച്ചു.

പ്രശസ്ത സിനിമാ ഗാനരചയിതാവ് രമേശ് കാവില്‍ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം സംസ്‌കാരവും കലകളും വളര്‍ത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ. രാജന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. അജിത്ത് കുമാര്‍, എം. വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. ടി.എം. ബബിന്‍ സ്വാഗതവും സി.കെ. ജ്യോതി നന്ദിയും പറഞ്ഞു.

കര്‍ക്കടക മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ വിവിധ പൂജകളും പ്രാര്‍ത്ഥനകളും സംഘടിപ്പിക്കും. ടി.പി. പ്രകാശന്റെ നേതൃത്വത്തില്‍ വൈകുന്നേരം 6 മണിക്ക് ദിവസവും രാമായണ പാരായണം ഉണ്ടായിരിക്കും.

കര്‍ക്കടകം മുഴുവന്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ ഗണപതി ഹോമവും, വെള്ളിയാഴ്ചകളില്‍ വിളക്ക്, നാമജപം എന്നിവയും നടക്കും. ക്ഷേത്രം കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ഭക്തരും ചടങ്ങില്‍ പങ്കെടുത്തു.


Content Highlight: Koothambalam Renovation and Karkadaka Masacharanam at Cheruvannur Mahaganapathi Temple

#Cheruvannur #Mahaganapathi Temple #Koothambalam #Karkadaka Masacharanam #Ramayana Parayanam

adimage adimage

Next TV

adimage
Related Stories
മണിക്കുലുക്കി ലക്ഷ്മി അമ്മക്ക് ആദരമൊരുക്കി യാദവ കൂട്ടായ്മ

Jul 21, 2026 12:03 PM

മണിക്കുലുക്കി ലക്ഷ്മി അമ്മക്ക് ആദരമൊരുക്കി യാദവ കൂട്ടായ്മ

സമുദായത്തിലെ അംഗങ്ങളുടെ ക്ഷേമത്തിനും ഉന്നതിക്കുമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയിലെ...

Read More >>
 കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് പോസ്റ്റ് തകര്‍ന്ന് വീണു; സ്‌കൂട്ടര്‍ യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 21, 2026 11:13 AM

കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് പോസ്റ്റ് തകര്‍ന്ന് വീണു; സ്‌കൂട്ടര്‍ യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൂത്താളി മൂരികുത്തി റോഡിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു. പോസ്റ്റ് മുറിഞ്ഞ് സ്കൂട്ടറിലേക്ക് വീണെങ്കിലും യാത്രികർ...

Read More >>
കൈപ്രം റോഡിന്റെ ദുരവസ്ഥക്കെതിരെ വാഴനട്ട് പ്രതിഷേധം

Jul 20, 2026 10:10 PM

കൈപ്രം റോഡിന്റെ ദുരവസ്ഥക്കെതിരെ വാഴനട്ട് പ്രതിഷേധം

പേരാമ്പ്ര കൈപ്രം റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ സംഘമിത്ര എരവട്ടൂർ വാഴനട്ട് പ്രതിഷേധിച്ചു. റോഡ് പുനർനിർമ്മിക്കണമെന്ന്...

Read More >>
adimage
പവര്‍കട്ടിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം; ഫ്ലാഷ്‌ലൈറ്റ് മാര്‍ച്ചും മെഴുകുതിരി വിതരണവും

Jul 20, 2026 09:56 PM

പവര്‍കട്ടിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം; ഫ്ലാഷ്‌ലൈറ്റ് മാര്‍ച്ചും മെഴുകുതിരി വിതരണവും

ചെറുവണ്ണൂരിൽ പവർകട്ടിനെതിരെ ഡിവൈഎഫ്ഐ ഫ്ലാഷ്‌ലൈറ്റ് മാർച്ചും മെഴുകുതിരി വിതരണവും നടത്തി. യുഡിഎഫ് സർക്കാരിന്റെ നടപടിയിൽ...

Read More >>
ഉമ്മന്‍ചാണ്ടി അനുസ്മരണവും പാലിയേറ്റീവ് ഉപകരണ വിതരണവും നടന്നു

Jul 20, 2026 04:05 PM

ഉമ്മന്‍ചാണ്ടി അനുസ്മരണവും പാലിയേറ്റീവ് ഉപകരണ വിതരണവും നടന്നു

കടിയങ്ങാട് ഓർമ്മയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും പാലിയേറ്റീവ് ഉപകരണ വിതരണവും നടന്നു. കെ. മധുകൃഷ്ണൻ ഉദ്ഘാടനം...

Read More >>
ഉന്നത വിജയികളെ ആദരിച്ച് നിരപ്പംകുന്ന് എം. സത്യന്‍ ഗ്രന്ഥാലയം

Jul 20, 2026 02:34 PM

ഉന്നത വിജയികളെ ആദരിച്ച് നിരപ്പംകുന്ന് എം. സത്യന്‍ ഗ്രന്ഥാലയം

നിരപ്പംകുന്ന് എം. സത്യൻ ഗ്രന്ഥാലയം എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെയും ക്വിസ് വിജയികളെയും...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage
Entertainment News





adimage
adimage