#Balussery #VT Sooraj #Congress #Nagathankandi Kanaran #Freedom Fighter
ബാലുശ്ശേരി: സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന നാഗത്താന്‍കണ്ടി കണാരന്റെ സ്മരണാര്‍ത്ഥം ബാലുശ്ശേരി പഞ്ചായത്ത് എട്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ വി.ടി. സൂരജിന് സ്വീകരണം നല്‍കി.
കെപിസിസി അംഗം കെ. രാമചന്ദ്രന്‍ ഉപഹാരം നല്‍കി എംഎല്‍എയെ സ്വീകരിച്ചു. ടി.കെ. രവീന്ദ്രന്‍ തഞ്ചാലക്കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ രാജ്യത്തിനും നാടിനും അഭിമാനമായ പ്രതിഭകളെ അനുമോദിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനവും ആണവ ഗവേഷണ കേന്ദ്രവുമായ ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍, മുംബൈയില്‍ സയന്റിഫിക് ഓഫീസറായി നിയമനം ലഭിച്ച എസ്. ബാലഗോപാലനെ 'നീലാഞ്ജനം' എംഎല്‍എ വി.ടി. സൂരജ് മെമന്റോ നല്‍കി ആദരിച്ചു.
2026-ല്‍ ഉപ്പളത്ത് വെച്ച് നടന്ന സൗത്ത് ഇന്ത്യന്‍ റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കുമാരി വൈഗലക്ഷ്മി, സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ദേശീയതലത്തില്‍ നടത്തിയ ഹാക്കത്തോണില്‍ 'ബയോ വീവ്' എന്ന ടൂള്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ ജാന്‍വി കെ. ഉല്ലാസ് എന്നിവരെയും അനുമോദിച്ചു.


എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയ കുമാരി ഗൗരി ലക്ഷ്മി, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് നേടിയ ആരാധ്യ ശരത്ത്, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും മെമന്റോ നല്‍കി ആദരിച്ചു.
അനുമോദന സദസ്സില്‍ എന്‍. പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. കെപിസിസി അംഗം കെ.എം. ഉമ്മര്‍, അഡ്വ. പി. രാജേഷ് കുമാര്‍, വി.ബി ബിജീഷ്, വി.സി. വിജയന്‍, പി. പുഷ്പ, പി. ഷണ്മുഖന്‍, ചാക്യണ്ടി രാജേന്ദ്രന്‍, വി.സി. ശിവദാസന്‍, യു.കെ. വിജയന്‍, പി.കെ. രാജഗോപാലന്‍, അഡ്വ. വിനോദ് കുമാര്‍, ഹരിദാസന്‍ നെല്ലങ്ങല്‍, യു.കെ. ഷാനവാസ്, ടി.എ. കൃഷ്ണന്‍, കെ. വിനോദിനി, ഗിരീഷ് മണ്ണാംപൊയില്‍, ആര്‍.കെ. പ്രഭാകരന്‍, ഡോ. സുരേഷ് ബാബു നീലാഞ്ജനം എന്നിവര്‍ സംസാരിച്ചു.
രാജ്യത്തിന് വേണ്ടി പോരാടിയവരുടെ ഓര്‍മ്മകളും പുതലമുറയുടെ നേട്ടങ്ങളും ഒരുപോലെ ആഘോഷിച്ച ചടങ്ങ് നാടിന് മാതൃകയായി.
Content Highlight: Balussery Congress Honours MLA VT Sooraj and Felicitates Local Achievers
#Balussery #VT Sooraj #Congress #Nagathankandi Kanaran #Freedom Fighter


































.jpg)
