ചെമ്പ്ര : സമുദായത്തിലെ അംഗങ്ങളുടെ ക്ഷേമത്തിനും ഉന്നതിക്കുമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് ആദരമൊരുക്കി യാദവ കൂട്ടായ്മ.
കൂട്ടായ്മയിലെ മുതിര്‍ന്ന അംഗങ്ങളെ വീടുകളിലെത്തി ഭാരവാഹികള്‍ ആദരിക്കുകയാണ്.
ഇതിന്റെ ഭാഗമായി നടന്ന ആദരിക്കല്‍ ചടങ്ങില്‍ പരേതനായ മണികുലുക്കിയില്‍ കുഞ്ഞിരാമന്‍ നായരുടെ ഭാര്യ ലക്ഷ്മി അമ്മയെ വീട്ടിലെത്തി ആദരിച്ചു. ചടങ്ങില്‍ പ്രസിഡന്റ് പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.
പ്രഭാകരന്‍ നരയംകുളം, കൃഷ്ണദാസ് കണ്ണാടിപൊയില്‍, ചന്ദ്രന്‍ തണ്ടപ്പുറം, ദാമോദരന്‍ മുരിങ്ങനാട്ടുചാലില്‍, ഭാസ്‌കരന്‍ കരിങ്ങളംകാവില്‍, എം.ജി. രവീന്ദ്രന്‍, സുധീഷ് കേളോത്ത്, ജലജ, സൗമിനി കീരിക്കണ്ടി, ബാലകൃഷ്ണന്‍ മണികുലുക്കിയില്‍, രാധ കുളങ്ങരത്ത്, രാധ എടവത്ത്, സൗമിനി കരിങ്ങളംകാവില്‍, ജ്യോതി കണിയാംകണ്ടി, വിസ്മയ വയിലൂരുമീത്തല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


ശങ്കരന്‍ കീരിക്കണ്ടി സ്വാഗതവും ദിനേശന്‍ പുലൂക്കില്‍ നന്ദിയും പറഞ്ഞു.
Content Highlight: Yadav community pays tribute to Lakshmi Amma by manikulikki







































.jpg)
