adimage

adimage

ചെറുവണ്ണൂരിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും സംഘടിപ്പിച്ചു

ചെറുവണ്ണൂരിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും സംഘടിപ്പിച്ചു adimage adimage
2026-07-21T13:29:00 | By LailaSalam
#anti drug campaign #Operation Thu Fan #Cheruvannur news

ചെറുവണ്ണൂര്‍: ലഹരിക്കെതിരായ പോരാട്ടത്തില്‍ ജനങ്ങളെ കൂടുതല്‍ ജാഗരൂകരാക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെറുവണ്ണൂര്‍ സ്വരാജ് ജനശ്രീ കൃഷിഭവന്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസും പ്രതിജ്ഞയും സംഘടിപ്പിച്ചു. 

പരിപാടിയില്‍ കെ.കെ. മനോജ് അധ്യക്ഷത വഹിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളെയും യുവജനങ്ങളെ അത് ബാധിക്കുന്ന രീതികളെയും കുറിച്ച് കെ.കെ.അജിത് കുമാര്‍ ക്ലാസ് നയിച്ചു. ലഹരി ഉപയോഗം വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും നാശത്തിന് കാരണമാകുന്നുവെന്നും, ഇതിനെതിരെ ഓരോ പൗരനും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും ക്ലാസില്‍ അദ്ദേഹം വിശദീകരിച്ചു. 

തുടര്‍ന്ന് വി.പി. കുഞ്ഞബ്ദുള്ള ഹാജി സന്നിഹിതരായവര്‍ക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 'ലഹരി ഉപയോഗിക്കില്ല, ഉപയോഗിക്കാന്‍ പ്രേരിപ്പിക്കില്ല' എന്ന സന്ദേശം ഉയര്‍ത്തിയുള്ള പ്രതിജ്ഞയില്‍ നിരവധി പേര്‍ പങ്കെടുത്തു. 

കെ.ടി. അമീര്‍, പി.കെ രാജു, കെ.രാമദാസ്, വി.മൂസ്സ, വി.പി.അമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ലഹരി വിമുക്ത കേരളം സൃഷ്ടിക്കാന്‍ സര്‍ക്കാരിനൊപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.


കെ.സി. അമീര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് എച്ച്.വി.അനീസുദ്ദീന്‍ നന്ദിയും പറഞ്ഞു. ലഹരിക്കെതിരായ ബോധവല്‍ക്കരണം തുടര്‍ന്നും വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുമെന്ന് യൂനിറ്റ് ഭാരവാഹികള്‍ അറിയിച്ചു.



Content Highlight: Anti-Drug Awareness Class and Pledge Held in Cheruvannur Under Operation Thu Fan

#anti drug campaign #Operation Thu Fan #Cheruvannur news

adimage adimage

Next TV

adimage
Related Stories
എംഡിഎംഎയുമായി കൂത്താളി സ്വദേശി പൊലീസ് പിടിയിൽ

Jul 21, 2026 07:38 PM

എംഡിഎംഎയുമായി കൂത്താളി സ്വദേശി പൊലീസ് പിടിയിൽ

മേപ്പയ്യൂരിനടത്ത് കൂനംവള്ളിക്കാവ് ബസ് സ്റ്റോപ്പിന് സമീപം വെച്ച് ഇന്ന് വൈകിട്ട്...

Read More >>
 ചെറിയ കുമ്പളത്ത് ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

Jul 21, 2026 05:14 PM

ചെറിയ കുമ്പളത്ത് ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയ കുമ്പളത്ത് ഷിഗല്ല കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കുടിവെള്ള പരിശോധനയും അണുനശീകരണവും...

Read More >>
പേരാമ്പ്രയിൽ സാമൂഹ്യ സുരക്ഷാ വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു

Jul 21, 2026 04:48 PM

പേരാമ്പ്രയിൽ സാമൂഹ്യ സുരക്ഷാ വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു

ദൃശ്യ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്ററിന്റെ നേതൃത്വത്തിൽ പേരാമ്പ്രയിൽ സാമൂഹ്യ സുരക്ഷാ വളണ്ടിയർ പരിശീലനം നടന്നു. റോഡ് സുരക്ഷ, പ്രഥമശുശ്രൂഷ, ഗാർഹിക...

Read More >>
adimage
റോട്ടറി ക്ലബ് ഓഫ് പേരാമ്പ്രയുടെ സ്ഥാനാരോഹണ ചടങ്ങ് ശ്രദ്ധേയമായി

Jul 21, 2026 04:32 PM

റോട്ടറി ക്ലബ് ഓഫ് പേരാമ്പ്രയുടെ സ്ഥാനാരോഹണ ചടങ്ങ് ശ്രദ്ധേയമായി

റോട്ടറി ക്ലബ് ഓഫ് പേരാമ്പ്രയുടെ 27-ാമത് സ്ഥാനാരോഹണ ചടങ്ങ് നടന്നു. സി.കെ.കെ നായർ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റു. ഡിസ്ട്രിക് ഗവർണർ ഇലക്ട് ദീപക് കുമാർ...

Read More >>
 തൂഫാന്‍ പദ്ധതിക്ക് പൂര്‍ണ പിന്തുണയുമായി ദുബൈ കെഎംസിസി മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി

Jul 21, 2026 03:07 PM

തൂഫാന്‍ പദ്ധതിക്ക് പൂര്‍ണ പിന്തുണയുമായി ദുബൈ കെഎംസിസി മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി

ലഹരി വിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് ദുബൈ കെഎംസിസി മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി....

Read More >>
ചെറുവണ്ണൂരില്‍ കെ.സി. മൊയ്തിയുടെ ആറാമത് ചരമവാര്‍ഷിക അനുസ്മരണം നടത്തി

Jul 21, 2026 02:18 PM

ചെറുവണ്ണൂരില്‍ കെ.സി. മൊയ്തിയുടെ ആറാമത് ചരമവാര്‍ഷിക അനുസ്മരണം നടത്തി

കഴിഞ്ഞ വര്‍ഷങ്ങളില്‍ നാടിനും സംഘടനയ്ക്കും വേണ്ടി അദ്ദേഹം നല്‍കിയ സേവനങ്ങള്‍ അനുസ്മരിച്ചുകൊണ്ടാണ് യോഗം നടന്നത്....

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage adimage
adimage