adimage

adimage

ചെറിയ കുമ്പളത്ത് ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

 ചെറിയ കുമ്പളത്ത് ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി adimage adimage
2026-07-21T17:14:00 | By SUBITHA ANIL
#Shigella #Changaroth #Health Department #Kozhikode #Water contamination

ചങ്ങരോത്ത്: പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ചെറിയ കുമ്പളത്ത് ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. രോഗവ്യാപനം തടയുന്നതിനായി പ്രദേശത്ത് വിവിധ നടപടികളാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നത്. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ കുടിവെള്ള സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

അതോടൊപ്പം വാര്‍ഡിലെ മുഴുവന്‍ വീടുകളിലെയും കിണറുകളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തിയാണ് ക്ലോറിന്‍ ഗുളികകള്‍ വിതരണം ചെയ്യുന്നതും കിണറുകള്‍ ശുചീകരിക്കുന്നതും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വീടുകള്‍ കയറിയുള്ള ബോധവല്‍ക്കരണ നോട്ടീസുകള്‍ വിതരണം ചെയ്തു.

വ്യക്തി ശുചിത്വം പാലിക്കുക, കൈകള്‍ സോപ്പുപയോഗിച്ച് കഴുക, പഴകിയതും തുറന്നതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നീ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് വിശദമായ നിര്‍ദേശങ്ങളും നല്‍കി. ചെറിയ കുമ്പളം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷിഗല്ല രോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ജെ.എച്ച്.ഐ മഹേഷ് കുട്ടമ്പത്ത് ക്ലാസിന് നേതൃത്വം നല്‍കി.

രോഗലക്ഷണങ്ങള്‍, ചികിത്സ, പ്രതിരോധം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. വരും ദിവസങ്ങളില്‍ വാര്‍ഡിലെ ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമാക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വാര്‍ഡ് അംഗം കെ. താഹിറയുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരായ ശില്‍പ്പ ദാസ്, അഭിരാമി, ആശ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ സംയുക്തമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംശയം തോന്നിയാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Content Highlight: Health Department Intensifies Shigella Prevention Activities in Changaroth

#Shigella #Changaroth #Health Department #Kozhikode #Water contamination

adimage adimage

Next TV

adimage
Related Stories
എംഡിഎംഎയുമായി കൂത്താളി സ്വദേശി പൊലീസ് പിടിയിൽ

Jul 21, 2026 07:38 PM

എംഡിഎംഎയുമായി കൂത്താളി സ്വദേശി പൊലീസ് പിടിയിൽ

മേപ്പയ്യൂരിനടത്ത് കൂനംവള്ളിക്കാവ് ബസ് സ്റ്റോപ്പിന് സമീപം വെച്ച് ഇന്ന് വൈകിട്ട്...

Read More >>
പേരാമ്പ്രയിൽ സാമൂഹ്യ സുരക്ഷാ വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു

Jul 21, 2026 04:48 PM

പേരാമ്പ്രയിൽ സാമൂഹ്യ സുരക്ഷാ വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു

ദൃശ്യ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്ററിന്റെ നേതൃത്വത്തിൽ പേരാമ്പ്രയിൽ സാമൂഹ്യ സുരക്ഷാ വളണ്ടിയർ പരിശീലനം നടന്നു. റോഡ് സുരക്ഷ, പ്രഥമശുശ്രൂഷ, ഗാർഹിക...

Read More >>
റോട്ടറി ക്ലബ് ഓഫ് പേരാമ്പ്രയുടെ സ്ഥാനാരോഹണ ചടങ്ങ് ശ്രദ്ധേയമായി

Jul 21, 2026 04:32 PM

റോട്ടറി ക്ലബ് ഓഫ് പേരാമ്പ്രയുടെ സ്ഥാനാരോഹണ ചടങ്ങ് ശ്രദ്ധേയമായി

റോട്ടറി ക്ലബ് ഓഫ് പേരാമ്പ്രയുടെ 27-ാമത് സ്ഥാനാരോഹണ ചടങ്ങ് നടന്നു. സി.കെ.കെ നായർ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റു. ഡിസ്ട്രിക് ഗവർണർ ഇലക്ട് ദീപക് കുമാർ...

Read More >>
adimage
 തൂഫാന്‍ പദ്ധതിക്ക് പൂര്‍ണ പിന്തുണയുമായി ദുബൈ കെഎംസിസി മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി

Jul 21, 2026 03:07 PM

തൂഫാന്‍ പദ്ധതിക്ക് പൂര്‍ണ പിന്തുണയുമായി ദുബൈ കെഎംസിസി മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി

ലഹരി വിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് ദുബൈ കെഎംസിസി മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി....

Read More >>
ചെറുവണ്ണൂരില്‍ കെ.സി. മൊയ്തിയുടെ ആറാമത് ചരമവാര്‍ഷിക അനുസ്മരണം നടത്തി

Jul 21, 2026 02:18 PM

ചെറുവണ്ണൂരില്‍ കെ.സി. മൊയ്തിയുടെ ആറാമത് ചരമവാര്‍ഷിക അനുസ്മരണം നടത്തി

കഴിഞ്ഞ വര്‍ഷങ്ങളില്‍ നാടിനും സംഘടനയ്ക്കും വേണ്ടി അദ്ദേഹം നല്‍കിയ സേവനങ്ങള്‍ അനുസ്മരിച്ചുകൊണ്ടാണ് യോഗം നടന്നത്....

Read More >>
 ലോക ജന്തുജന്യരോഗ ദിനം; ജില്ലാതല ഉദ്ഘാടനവും പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു

Jul 21, 2026 02:17 PM

ലോക ജന്തുജന്യരോഗ ദിനം; ജില്ലാതല ഉദ്ഘാടനവും പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു

ചക്കിട്ടപ്പാറയിൽ ലോക ജന്തുജന്യരോഗ ദിനാചരണം. ജില്ലാതല ഉദ്ഘാടനം, ബോധവൽക്കരണ ക്ലാസ്, പാനൽ ചർച്ച, പ്രതിരോധ മാർഗങ്ങളെക്കുറിച്ച് വിദഗ്ധ...

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage adimage
adimage