adimage

adimage

ലോക ജന്തുജന്യരോഗ ദിനം; ജില്ലാതല ഉദ്ഘാടനവും പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു

 ലോക ജന്തുജന്യരോഗ ദിനം; ജില്ലാതല ഉദ്ഘാടനവും പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു adimage adimage
2026-07-21T14:17:00 | By SUBITHA ANIL
#World Zoonoses Day #Chakkittappara #Zoonotic Diseases #Health Department

ചക്കിട്ടപ്പാറ: ലോക ജന്തുജന്യരോഗ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും പാനല്‍ ഡിസ്‌കഷനും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യം, ദേശീയ ആരോഗ്യ ദൗത്യം, പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ചക്കിട്ടപ്പാറ വനിതാ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.പി. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി.കെ അഫ്‌സല്‍ ദിനാചരണ സന്ദേശം നല്‍കി.പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ.കെ. ഹനീഫ, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിന്‍സി, പന്നിക്കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനോദ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സുരേന്ദ്രന്‍, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോ. എല്‍ ഭവില, പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുള്‍ അസീസ് എന്നിവര്‍ സംസാരിച്ചു.

നിപ രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ രോഗബാധിതയായി മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സിസ്റ്റര്‍ ലിനിയെ ചടങ്ങില്‍ അനുസ്മരിച്ചു.'ജന്തുജന്യ രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും' എന്ന വിഷയത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് കമ്മ്യൂണിറ്റി മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആര്‍.എസ് രജസി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.

തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയില്‍ കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ. സി. രാധാകൃഷ്ണന്‍, വെറ്റിനറി സര്‍ജന്‍ ഡോ. ആര്യ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രാജേഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സിജു എന്നിവര്‍ പങ്കെടുത്തു.

ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ റിയാസ് കെ.പി മോഡറേറ്ററായി. പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന പ്രത്യേക സെഷനും ഉണ്ടായിരുന്നു.ജന്തുജന്യ രോഗങ്ങള്‍ - പ്രതിരോധം

മൃഗങ്ങളുമായി ഇടപെട്ട് കഴിഞ്ഞാല്‍ ഉടന്‍ തന്നെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം. മുഖത്തോട് ചേര്‍ത്ത് മൃഗങ്ങളെ ഓമനിക്കരുത്. മുഖത്തോ ചുണ്ടിലോ നക്കാന്‍ അവയെ അനുവദിക്കരുത്.

വളര്‍ത്തുമൃഗങ്ങളോട് ഇടപെടുവാന്‍ കുട്ടികളെ പഠിപ്പിക്കണം. 5 വയസ്സില്‍ താഴെയും 65 വയസ്സിന് മുകളിലും പ്രായമുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍ ഇവര്‍ മൃഗങ്ങളോട് അടുത്ത് പെരുമാറുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണം.

മൃഗങ്ങളുടെ അടുത്ത് പെരുമാറുമ്പോള്‍ മുറിവോ പോറലുകളോ ഉണ്ടായാല്‍ ഉടന്‍ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുകയും വൈദ്യസഹായം തേടുകയും വേണം.

വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്‍കേണ്ട പ്രതിരോധ കുത്തിവയ്പുകള്‍ കൃത്യമായി നല്‍കണം. വനമേഖലയില്‍ തൊഴിലിനും വിനോദത്തിനുമായി പോകുമ്പോള്‍ ആവശ്യമായ വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചു.

Content Highlight: World Zoonoses Day 2026: District Level Inauguration and Panel Discussion Held in Chakkittappara

#World Zoonoses Day #Chakkittappara #Zoonotic Diseases #Health Department

adimage adimage

Next TV

adimage
Related Stories
എംഡിഎംഎയുമായി കൂത്താളി സ്വദേശി പൊലീസ് പിടിയിൽ

Jul 21, 2026 07:38 PM

എംഡിഎംഎയുമായി കൂത്താളി സ്വദേശി പൊലീസ് പിടിയിൽ

മേപ്പയ്യൂരിനടത്ത് കൂനംവള്ളിക്കാവ് ബസ് സ്റ്റോപ്പിന് സമീപം വെച്ച് ഇന്ന് വൈകിട്ട്...

Read More >>
 ചെറിയ കുമ്പളത്ത് ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

Jul 21, 2026 05:14 PM

ചെറിയ കുമ്പളത്ത് ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയ കുമ്പളത്ത് ഷിഗല്ല കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കുടിവെള്ള പരിശോധനയും അണുനശീകരണവും...

Read More >>
പേരാമ്പ്രയിൽ സാമൂഹ്യ സുരക്ഷാ വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു

Jul 21, 2026 04:48 PM

പേരാമ്പ്രയിൽ സാമൂഹ്യ സുരക്ഷാ വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു

ദൃശ്യ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്ററിന്റെ നേതൃത്വത്തിൽ പേരാമ്പ്രയിൽ സാമൂഹ്യ സുരക്ഷാ വളണ്ടിയർ പരിശീലനം നടന്നു. റോഡ് സുരക്ഷ, പ്രഥമശുശ്രൂഷ, ഗാർഹിക...

Read More >>
adimage
റോട്ടറി ക്ലബ് ഓഫ് പേരാമ്പ്രയുടെ സ്ഥാനാരോഹണ ചടങ്ങ് ശ്രദ്ധേയമായി

Jul 21, 2026 04:32 PM

റോട്ടറി ക്ലബ് ഓഫ് പേരാമ്പ്രയുടെ സ്ഥാനാരോഹണ ചടങ്ങ് ശ്രദ്ധേയമായി

റോട്ടറി ക്ലബ് ഓഫ് പേരാമ്പ്രയുടെ 27-ാമത് സ്ഥാനാരോഹണ ചടങ്ങ് നടന്നു. സി.കെ.കെ നായർ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റു. ഡിസ്ട്രിക് ഗവർണർ ഇലക്ട് ദീപക് കുമാർ...

Read More >>
 തൂഫാന്‍ പദ്ധതിക്ക് പൂര്‍ണ പിന്തുണയുമായി ദുബൈ കെഎംസിസി മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി

Jul 21, 2026 03:07 PM

തൂഫാന്‍ പദ്ധതിക്ക് പൂര്‍ണ പിന്തുണയുമായി ദുബൈ കെഎംസിസി മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി

ലഹരി വിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് ദുബൈ കെഎംസിസി മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി....

Read More >>
ചെറുവണ്ണൂരില്‍ കെ.സി. മൊയ്തിയുടെ ആറാമത് ചരമവാര്‍ഷിക അനുസ്മരണം നടത്തി

Jul 21, 2026 02:18 PM

ചെറുവണ്ണൂരില്‍ കെ.സി. മൊയ്തിയുടെ ആറാമത് ചരമവാര്‍ഷിക അനുസ്മരണം നടത്തി

കഴിഞ്ഞ വര്‍ഷങ്ങളില്‍ നാടിനും സംഘടനയ്ക്കും വേണ്ടി അദ്ദേഹം നല്‍കിയ സേവനങ്ങള്‍ അനുസ്മരിച്ചുകൊണ്ടാണ് യോഗം നടന്നത്....

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage adimage
adimage