#Social Security Volunteer #Perambra #Drishya Arts and Cultural Theatre #Road Safety
പേരാമ്പ്ര: ദൃശ്യ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ സാമൂഹ്യ സുരക്ഷാ വളണ്ടിയര്‍ പരിശീലന പരിപാടി ചെമ്പ്ര മുക്കളിലെ ഡാഫോഡില്‍സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.
റോഡ് സുരക്ഷ, അത്യാഹിതങ്ങളിലെ പ്രഥമശുശ്രൂഷ, ഗാര്‍ഹിക സുരക്ഷ എന്നീ പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പരിശീലനം ക്രമീകരിച്ചത്.
സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന അപകടങ്ങളെയും അത്യാഹിതങ്ങളെയും നേരിടാന്‍ സാധാരണക്കാര്‍ക്ക് കൂടുതല്‍ അവബോധവും പ്രായോഗിക പരിശീലനവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ചക്കിട്ടപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് പരിപാടി ഉദ്ഘാടനം ചെയ്തു. ദൃശ്യ പേരാമ്പ്ര പ്രസിഡന്റ് വി.എസ്. രമണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പെരുവണ്ണാമൂഴി എസ്എച്ച് ഒ ഇ.എം സജീവ് മുഖ്യപ്രഭാഷണം നടത്തി.


'റോഡ് അപകടങ്ങളും ഡ്രൈവിങ് മികവും' എന്ന വിഷയത്തില്‍ ജോയിന്റ് ആര്‍.ടി.ഒ അജില്‍ കുമാര്‍ ക്ലാസ് നയിച്ചു. സുരക്ഷിതമായ ഡ്രൈവിങ്ങിന്റെ പ്രാധാന്യവും ട്രാഫിക് നിയമങ്ങളും അദ്ദേഹം വിശദീകരിച്ചു.
'അത്യാഹിതങ്ങളും പ്രഥമശുശ്രൂഷയും' എന്ന വിഷയത്തില്‍ ഡോ. സി.കെ. വിനോദ് സംസാരിച്ചു. അപകടസമയത്ത് ചെയ്യേണ്ട പ്രാഥമിക നടപടികളെക്കുറിച്ച് അദ്ദേഹം പ്രായോഗികമായി വിശദീകരിച്ചു.
'ഗാര്‍ഹികാന്തരീക്ഷത്തില്‍ നേരിടുന്ന അത്യാഹിതങ്ങള്‍' എന്ന വിഷയത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ടി. സനൂപ്, എസ്. അജീഷ് എന്നിവര്‍ ക്ലാസ് നയിച്ചു.
തീപിടിത്തം, വാതക ചോര്‍ച്ച, മറ്റ് അടിയന്തര സാഹചര്യങ്ങള്‍ എന്നിവ നേരിടാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് അവര്‍ ബോധവല്‍ക്കരണം നടത്തി.
വാര്‍ഡ് അംഗങ്ങളായ മൊയ്തു കോടേരി, ബാബു പള്ളിക്കൂടം, ധന്യ രമേശന്‍, എ. സാവിത്രി, ടി. കുഞ്ഞബ്ദുള്ള, പി.സി. രവീന്ദ്രന്‍, വി.സി. പീതാംബരന്‍, സുരേഷ് പാലോട്ട്, അബ്ദുള്ള പുലുക്കില്‍, കെ.എം. സദാനന്ദന്‍, കെ.സി. രവീന്ദ്രന്‍, സജിത്ത് ബി. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ദൃശ്യ സെക്രട്ടറി കെ.കെ. ഗംഗാധരന്‍ സ്വാഗതംപറഞ്ഞ ചടങ്ങിന് പി.കെ. വിനോദന്‍ നന്ദിയും പറഞ്ഞു. വിവിധ സന്നദ്ധ സംഘടനകളിലെ അംഗങ്ങള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
Content Highlight: Social Security Volunteer Training Conducted in Perambra by Drishya Arts
#Social Security Volunteer #Perambra #Drishya Arts and Cultural Theatre #Road Safety












































.jpg)
