#Rotary Club Perambra #Rotary installation #CKK Nair #Rotary District 3204
പേരാമ്പ്ര: റോട്ടറി ക്ലബ് ഓഫ് പേരാമ്പ്രയുടെ 27-ാ മത് സ്ഥാനാരോഹണ ചടങ്ങ് ശ്രദ്ധേയമായി. പുതിയ റോട്ടറി വര്‍ഷത്തിലേക്കുള്ള നേതൃത്വ കൈമാറ്റത്തിന്റെയും സേവന പ്രതിജ്ഞ പുതുക്കുന്നതിന്റെയും വേദിയായാണ് ചടങ്ങ് മാറിയത്.
റോട്ടേറിയന്‍ സി.കെ.കെ നായര്‍ 2026-27 റോട്ടറി വര്‍ഷത്തേക്കുള്ള ക്ലബ് പ്രസിഡന്റായി സ്ഥാനമേറ്റു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബിജു ചാലക്കര പ്രസിഡന്‍ഷ്യല്‍ കോളര്‍ അണിയിക്കുകയും ക്ലബ് ചാര്‍ട്ടറും ഗാവലും കൈമാറുകയും ചെയ്ത് പുതിയ പ്രസിഡന്റിന് ഔപചാരികമായി അധികാരം കൈമാറി.
റോട്ടറിയുടെ സേവന പാരമ്പര്യത്തിന്റെ തുടര്‍ച്ചയെ പ്രതിനിധാനം ചെയ്യുന്ന ഈ ചടങ്ങ് ഏറെ ശ്രദ്ധേയമായി. റോട്ടറി ഡിസ്ട്രിക്ട് 3204-ന്റെ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇലക്ട് റോട്ടേറിയന്‍ ദീപക് കുമാര്‍ മുഖ്യാതിഥിയായി.
കഴിഞ്ഞ 27 വര്‍ഷമായി സമൂഹത്തിനായി റോട്ടറി ക്ലബ് ഓഫ് പേരാമ്പ്ര നടത്തിവരുന്ന മാതൃകാപരമായ സേവന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. 'സര്‍വൈസ് എബൗ സെല്‍ഫ്' എന്ന റോട്ടറിയുടെ ആപ്തവാക്യം ഉയര്‍ത്തിപ്പിടിച്ച് സേവന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.


2026-27 വര്‍ഷത്തെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് സി.കെ.കെ നായര്‍, വൈസ് പ്രസിഡന്റ് രാജബാലന്‍, സെക്രട്ടറി സതീഷ് നീലാംബരി, ജോയിന്റ് സെക്രട്ടറി അഭിലാഷ്, ട്രഷറര്‍ ഇ.കെ പ്രകാശന്‍, സര്‍ജന്റ്-അറ്റ്-ആംസ് എന്‍.പി സുധീഷ് എന്നിരെയും പ്രധാന കമ്മിറ്റി ചെയര്‍മാന്‍മാരായി റോട്ടറി ഫൗണ്ടേഷന്‍ ചെയര്‍ എം.എം രാജന്‍, ക്ലബ് അഡ്മിനിസ്‌ട്രേഷന്‍ ചെയര്‍ സി.എം വിജയന്‍, മെമ്പര്‍ഷിപ്പ് ചെയര്‍ ഗിരീഷ് കുമാര്‍, സര്‍വീസ് പ്രോജക്ട്‌സ് ചെയര്‍ സാജു മാസ്റ്റേഴ്‌സ് എന്നിരെയും തെരഞ്ഞെടുത്തു.
കൂത്താളി ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇ.ടി സത്യനെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. റോട്ടേറിയന്‍മാര്‍, ജില്ലാ നേതാക്കള്‍, കുടുംബാംഗങ്ങള്‍, വിശിഷ്ടാതിഥികള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച അംഗങ്ങളെയും ആദരിച്ചു.
പുതിയ റോട്ടറി വര്‍ഷത്തെ സേവന പദ്ധതികളും പ്രഖ്യാപിച്ചു. ഔപചാരിക ചടങ്ങുകള്‍ക്ക് ശേഷം ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി.
Content Highlight: Rotary Club of Perambra 27th Installation Ceremony Held with Grandeur
#Rotary Club Perambra #Rotary installation #CKK Nair #Rotary District 3204









































.jpg)
