#Dubai KMCC #Meepayur #Operation Thoofan #anti drug campaign #Kerala Police
മേപ്പയ്യൂര്‍: സംസ്ഥാനത്ത് ജനങ്ങളെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന മാരകമായ ലഹരി വ്യാപനത്തെ നിര്‍മാര്‍ജനം ചെയ്യുന്നതിന് സംസ്ഥാന ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച തൂഫാന്‍ പദ്ധതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ദുബൈ കെഎംസിസി മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റി.
സമൂഹത്തിനും രാജ്യത്തിനും ഉപകാരപ്രദമായ മൂല്യബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കേണ്ടതിന് പകരം ലഹരിക്ക് അടിമപ്പെട്ട് ജീവിതം നഷ്ടപ്പെടുത്തുന്ന കൗമാര, യുവത്വത്തെ രക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഇതിനായി ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ച് അണിനിരക്കണമെന്നും കമ്മിറ്റി ആഹ്വാനം ചെയ്തു.
പഞ്ചായത്ത് കെഎംസിസി പ്രവര്‍ത്തക സമിതി സംഘടിപ്പിച്ച യോഗത്തില്‍ മുസ്ലിം ലീഗ് മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന് നല്‍കിയ സ്വീകരണത്തിന്റെ ഭാഗമായാണ് തൂഫാന്‍ പദ്ധതിക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്.


പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹിമാന്‍ കോളപ്പുറത്ത് അധ്യക്ഷത വഹിച്ചു. ലഹരി ഉപയോഗവും കടത്തും തടയുന്നതില്‍ പൊലീസിനും എക്‌സൈസിനും പൊതുജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി.
വിദ്യാലയങ്ങളിലും വീടുകളിലും ബോധവത്കരണ ക്ലാസുകളും ബഹുജന കൂട്ടായ്മകളും സംഘടിപ്പിച്ച് ലഹരിക്കെതിരായ ബദല്‍ സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
യോഗത്തില്‍ ടി.പി ഇസ്മായില്‍, കെ.കെ നജ്മല്‍, ഫൈസല്‍ മൈക്കുളം, എന്‍.കെ ഷംസുദ്ദീന്‍, മൊയ്തീന്‍ ഊട്ടി കമ്മന, പി അബ്ദുള്ള, ടി.എം സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു.
Content Highlight: Dubai KMCC Meepayur Committee Extends Full Support to Operation Thoofan
#Dubai KMCC #Meepayur #Operation Thoofan #anti drug campaign #Kerala Police









































.jpg)
