എസ്എസ്എല്‍സി തീവ്ര പരിശീലന ക്യാമ്പിന് തുടക്കമായി

എസ്എസ്എല്‍സി തീവ്ര പരിശീലന ക്യാമ്പിന് തുടക്കമായി
Feb 11, 2026 05:37 PM | By SUBITHA ANIL

പേരാമ്പ്ര: സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സജ്ജം -2026 പദ്ധതി എസ്എസ്എല്‍സി 'നോ.ഡിഗ്രേഡ്' തീവ്രപരിശീലന പരിപാടിയുടെ രണ്ട് ദിവസത്തെ പേരാമ്പ്ര ബിആര്‍സി തല ക്യാമ്പ് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ഡോ കെ.കെ. ഹനീഫ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാറക്കല്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.കെ. സുജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. നസീറ, എസ് രാജീവന്‍, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി. പ്രമോദ്, ബിപിസി കെ. ഷാജിമ, പ്രധാനധ്യാപിക ടി.കെ. റാബിയ, സജ്ജം കോഡിനേറ്റര്‍ വി.എം. അഷറഫ്, ബിആര്‍സി. ട്രയിനര്‍ ടി.കെ. നൗഷാദ്, എംപിടിഎ പ്രസിഡണ്ട് ഹൈറുന്നിസ തുടങ്ങിയവര്‍ സംസാരിച്ചു.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, ഹിന്ദി എന്നീ 5 വിഷയങ്ങളിലെ പരിശീലനവും മോട്ടിവേഷന്‍ ക്ലാസുമാണ് ക്യാമ്പില്‍ നല്‍കുന്നത്. ബിആര്‍സി പരിധിയിലെ 12 ഹൈസ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് ക്യാമ്പ് നടക്കുക.

SSLC intensive training camp begins at nochad

Next TV

Related Stories
ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണ സാധങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു

Apr 21, 2026 04:21 PM

ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണ സാധങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു

ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായി പേരാമ്പ്രയിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ്...

Read More >>
പാചകവാതക പ്രതിസന്ധിക്ക് പരിഹാരം; സോളാര്‍ അടുപ്പുമായി ഡോ. എം.എ ജോണ്‍സണ്‍

Apr 21, 2026 04:16 PM

പാചകവാതക പ്രതിസന്ധിക്ക് പരിഹാരം; സോളാര്‍ അടുപ്പുമായി ഡോ. എം.എ ജോണ്‍സണ്‍

ലോകത്തെ മുഴുവന്‍ മാറ്റിമറിക്കാന്‍ പോകുന്ന ഒരു പുതിയ ഉപകരണമാണ് തന്റെ ഗവേഷണം പരീക്ഷണ നിരീക്ഷണത്തിലൂടെ കണ്ടെത്തിയ...

Read More >>
പ്രതിഷേധ സംഗമം നടത്തി എസ്‌സി, എസ്ടി കൊയിലാണ്ടി താലൂക് കമ്മറ്റി

Apr 21, 2026 12:17 PM

പ്രതിഷേധ സംഗമം നടത്തി എസ്‌സി, എസ്ടി കൊയിലാണ്ടി താലൂക് കമ്മറ്റി

എസ്‌സി, എസ്ടി കോഡിനേഷന്‍ കൊയിലാണ്ടി താലൂക് കമ്മറ്റി പ്രതിഷേധ സംഗമം...

Read More >>
 സ്ട്രോങ്ങ് റൂം തുറന്നസംഭവം; ആശങ്കകള്‍ വേണ്ടെന്ന് അഡ്വ: ഫാത്തിമ തഹിലിയ

Apr 20, 2026 10:19 PM

സ്ട്രോങ്ങ് റൂം തുറന്നസംഭവം; ആശങ്കകള്‍ വേണ്ടെന്ന് അഡ്വ: ഫാത്തിമ തഹിലിയ

കോഴിക്കോട് ജെഡിടി ഇസ്ലാമിക് കോളെജിലെ പേരാമ്പ്ര അസംബ്ലി മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകള്‍...

Read More >>
 സ്‌ട്രോങ്ങ് റൂം തുറന്നസംഭവം; 'സുരക്ഷ പൂര്‍ണമായും ബിഎസ്എഫിനെ ഏല്‍പ്പിക്കണം'; അട്ടിമറി സംശയിക്കുന്നതായി ആവര്‍ത്തിച്ച് യുഡിഎഫ്

Apr 20, 2026 03:35 PM

സ്‌ട്രോങ്ങ് റൂം തുറന്നസംഭവം; 'സുരക്ഷ പൂര്‍ണമായും ബിഎസ്എഫിനെ ഏല്‍പ്പിക്കണം'; അട്ടിമറി സംശയിക്കുന്നതായി ആവര്‍ത്തിച്ച് യുഡിഎഫ്

പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂം തുറന്ന സംഭവത്തില്‍ വന്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച്...

Read More >>
കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠ മഹോത്സവം ഏപ്രില്‍ 22, 23ന്

Apr 20, 2026 03:31 PM

കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠ മഹോത്സവം ഏപ്രില്‍ 22, 23ന്

കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠ മഹോത്സവം ഏപ്രില്‍ 22, 23...

Read More >>
Top Stories

News Roundup

Entertainment News