പേരാമ്പ്ര: ഹെല്‍ത്തികേരള പേരാമ്പ്ര ഹോട്ടലുകളില്‍ പരിശോധന നടത്തി പഴകിയ ഭക്ഷണ സാധങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു. ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായാണ് പേരാമ്പ്രയിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്.
അല്‍ റയാന്‍ മന്തിയില്‍ നിന്നും പുനരുപയോഗത്തിന് വെച്ച ആഹാരസാധനങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ അനാരോഗ്യകരമായ രീതിയില്‍ ഭക്ഷണ സാധനങ്ങള്‍ പാചകം ചെയ്ത് വിതരണം ചെയ്താല്‍ കര്‍ശന നടപടി സ്വീകരക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
പരിശോധനക്ക് ഹെല്‍ത്ത് ഇസ്സ്‌പെക്ടര്‍ സന്തോഷ് കാരയാട് നേതൃത്വം നല്‍കി. പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരായ ഉണ്ണികൃഷ്ണന്‍, രജനി, എ.ടി അനൂപ്, ചിഞ്ചു എന്നിവര്‍ പങ്കെടുത്തു.
Inspections at hotels; Stale food items found and destroyed






























.jpg)
