പാചകവാതക പ്രതിസന്ധിക്ക് പരിഹാരം; സോളാര്‍ അടുപ്പുമായി ഡോ. എം.എ ജോണ്‍സണ്‍

പാചകവാതക പ്രതിസന്ധിക്ക് പരിഹാരം; സോളാര്‍ അടുപ്പുമായി ഡോ. എം.എ ജോണ്‍സണ്‍
Apr 21, 2026 04:16 PM | By SUBITHA ANIL

പെരുവണ്ണാമൂഴി : എം ടെക് ഇലക്ട്രോ ഡിജിറ്റല്‍ ഇന്‍ഡസ്ട്രിയുടെ പുതിയ ടെക്‌നോളജിയുമായി ഡോ.എം.എ. ജോണ്‍സണ്‍ രംഗത്ത്. പാചകവാതക പ്രതിസന്ധിക്ക് പരിഹാരമായി പുതിയ ഇനം സോളാര്‍ അടുപ്പ് വികസിപ്പിച്ചിരിക്കുകയാണ് പെരുവണ്ണാമൂഴി സ്വദേശിയായ മടത്തിനകത്ത് ഡോ. എം.എ. ജോണ്‍സണ്‍. ലോകത്ത് ആദ്യമായി എല്‍.ഇ.ഡി ബള്‍ബുകള്‍ വെളിച്ചത്തിനായി ഉപയോഗിക്കാവുന്ന രീതിയില്‍ രൂപകല്‍പന ചെയ്ത മഹാനാണ് ജോണ്‍സണ്‍.

ലോകത്തെ മുഴുവന്‍ മാറ്റിമറിക്കാന്‍ പോകുന്ന ഒരു പുതിയ ഉപകരണമാണ് തന്റെ ഗവേഷണം പരീക്ഷണ നിരീക്ഷണത്തിലൂടെ കണ്ടെത്തിയ സോളാര്‍ അടുപ്പെന്ന് ജോണ്‍സണ്‍ പറഞ്ഞു. സോളാര്‍ പാനലും ബാറ്ററിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അടുപ്പാണ് ജോണ്‍സണ്‍ വികസിപ്പിച്ചെടുത്തത്.

ഇന്ന് പാചകം ചെയ്യാന്‍ ഉപയോഗിക്കുന്നത് വിറക്, ഗ്യാസ്, മണ്ണെണ്ണ ഇലക്ട്രിക് എന്നിവയാണ്. അതില്‍ മുഖ്യ ഘടകം ഗ്യാസ് ആയി മാറിയിരിക്കുകയാണ്. അതിനാല്‍ പൂര്‍ണമായും പാചക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന രൂപത്തിലുള്ള സോളാര്‍ അടുപ്പാണ് ജോണ്‍സണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. 1500 വാട്ട്‌സിന്റെ സോളാര്‍ പാനലും 400 എഎച്ച് ബാറ്ററിയും ഉപയോഗിച്ച് 12 വോള്‍ട്ടിന്റെ ഡിസി അടുപ്പാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഒറ്റത്തവണ 75000 രൂപ മുടക്കി പാനലും ബാറ്ററിയും അടുപ്പും ലഭ്യമാ ക്കിയാല്‍ പിന്നെ സൗരോര്‍ജം ഉപയോഗിച്ച് യഥേഷ്ടം അടുപ്പ് പ്രവര്‍ത്തിപ്പിക്കാമെന്ന് ജോണ്‍സണ്‍ പറഞ്ഞു.

സൂര്യപ്രകാശത്തില്‍ നിന്നുള്ള ഊര്‍ജ്ജം ഉപയോഗിച്ചാണ് ഈ അടുപ്പ് പ്രവര്‍ത്തിക്കുന്നത്. ഈ അടുപ്പ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യേകത നമ്മുടെ പരിധിയിലുള്ള സൂര്യപ്രകാശം ഉപയോഗിച്ച് തന്നെയാണ് ഇതിനുള്ള ഊര്‍ജ്ജം ലഭിക്കുന്നത്. രാത്രി സമയങ്ങളില്‍ ഏകദേശം രണ്ടര മണിക്കൂറോളം നേരം പ്രവര്‍ത്തിക്കാനുള്ള സ്റ്റോറേജ് ബാറ്ററിയില്‍ ഉണ്ടാവും. പകല്‍ സമയമാണെങ്കില്‍ ബാറ്ററിയില്‍ നിന്ന് ചാര്‍ജ് എടുക്കുന്ന മുറയ്ക്ക് സൂര്യപ്രകാശത്തില്‍ ബാറ്ററി റീ ചാര്‍ജാവും. കൂടുതല്‍ സമയം അടുപ്പ് ഉപയോഗിക്കണമെങ്കില്‍ കൂ ടുതല്‍ ശേഷിയുള്ള സോളാ ര്‍ പാനലും ബാറ്ററിയും ഉപ യോഗിച്ചാല്‍ മതി. മണ്‍ ചട്ടി, അലുമിനിയം തുടങ്ങി ഏതു തരം പാത്രങ്ങളുപയോഗിച്ചും പാചകം ചെയ്യാന്‍ കഴിയുന്ന അടുപ്പാണ് താന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നും ജോണ്‍സണ്‍ പറഞ്ഞു. ഇനിയും ലോകത്തിന് ആവശ്യമായ ടെക്‌നോളജികള്‍ താന്‍ പുറത്ത് കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

Solution to the cooking gas crisis; Dr. M.A. Johnson with a solar stove

Next TV

Related Stories
ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണ സാധങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു

Apr 21, 2026 04:21 PM

ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണ സാധങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു

ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായി പേരാമ്പ്രയിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ്...

Read More >>
പ്രതിഷേധ സംഗമം നടത്തി എസ്‌സി, എസ്ടി കൊയിലാണ്ടി താലൂക് കമ്മറ്റി

Apr 21, 2026 12:17 PM

പ്രതിഷേധ സംഗമം നടത്തി എസ്‌സി, എസ്ടി കൊയിലാണ്ടി താലൂക് കമ്മറ്റി

എസ്‌സി, എസ്ടി കോഡിനേഷന്‍ കൊയിലാണ്ടി താലൂക് കമ്മറ്റി പ്രതിഷേധ സംഗമം...

Read More >>
 സ്ട്രോങ്ങ് റൂം തുറന്നസംഭവം; ആശങ്കകള്‍ വേണ്ടെന്ന് അഡ്വ: ഫാത്തിമ തഹിലിയ

Apr 20, 2026 10:19 PM

സ്ട്രോങ്ങ് റൂം തുറന്നസംഭവം; ആശങ്കകള്‍ വേണ്ടെന്ന് അഡ്വ: ഫാത്തിമ തഹിലിയ

കോഴിക്കോട് ജെഡിടി ഇസ്ലാമിക് കോളെജിലെ പേരാമ്പ്ര അസംബ്ലി മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകള്‍...

Read More >>
 സ്‌ട്രോങ്ങ് റൂം തുറന്നസംഭവം; 'സുരക്ഷ പൂര്‍ണമായും ബിഎസ്എഫിനെ ഏല്‍പ്പിക്കണം'; അട്ടിമറി സംശയിക്കുന്നതായി ആവര്‍ത്തിച്ച് യുഡിഎഫ്

Apr 20, 2026 03:35 PM

സ്‌ട്രോങ്ങ് റൂം തുറന്നസംഭവം; 'സുരക്ഷ പൂര്‍ണമായും ബിഎസ്എഫിനെ ഏല്‍പ്പിക്കണം'; അട്ടിമറി സംശയിക്കുന്നതായി ആവര്‍ത്തിച്ച് യുഡിഎഫ്

പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂം തുറന്ന സംഭവത്തില്‍ വന്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച്...

Read More >>
കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠ മഹോത്സവം ഏപ്രില്‍ 22, 23ന്

Apr 20, 2026 03:31 PM

കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠ മഹോത്സവം ഏപ്രില്‍ 22, 23ന്

കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠ മഹോത്സവം ഏപ്രില്‍ 22, 23...

Read More >>
പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നതായി പരാതി; പ്രതിഷേധവുമായി യുഡിഎഫ്

Apr 20, 2026 02:55 PM

പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നതായി പരാതി; പ്രതിഷേധവുമായി യുഡിഎഫ്

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍കോര്‍ സോഫ്റ്റ്വെയറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര...

Read More >>
Top Stories










News Roundup






Entertainment News