പേരാമ്പ്ര: അഞ്ചാം പീടിക അരിക്കുളം റോഡില്‍ നിര്‍ത്തിയിട്ട ലോറി പുറകോട്ട് നീങ്ങി സ്‌കൂട്ടര്‍ യാത്രികയായ യുവതിക്ക് പരുക്ക്. അഞ്ചാം പീടിക പൂവറ്റം കണ്ടി മഞ്ജിമക്കാണ് (24) പരുക്കേറ്റത്.
മഞ്ജിമ റോഡ് സൈഡില്‍ ലോറിക്ക് പുറകിലായി സ്‌ക്കൂട്ടര്‍ നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ മുന്നില്‍ നിര്‍ത്തിയിട്ട ലോറി പുറകോട്ട് നീങ്ങുകയും യുവതിയും സ്‌കൂട്ടറും ലോറിക്കടിയില്‍ പെടുകയുമായിരുന്നു.
നാട്ടുകാര്‍ ബഹളം വെച്ചതിനാല്‍ യുവതി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കാലിന് പരുക്കേറ്റ മഞ്ജിമ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.


Content Highlight: The lorry moved away, causing an accident for the young woman who was riding a scooter













































.jpg)
