കോഴിക്കോട് : കേരള മീഡിയ അക്കാദമിയുടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി നടക്കുമെന്ന് അക്കാദമി അധികൃതര്‍ അറിയിച്ചു.
ടെലിവിഷന്‍ ജേര്‍ണലിസം, ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പി.ആര്‍ & അഡ്വര്‍ടൈസിംഗ് എന്നിവ ഉള്‍പ്പെടുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സിന്റെ 2026-27 ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷയാണ് അന്ന് നടക്കുന്നത്.
ഓണ്‍ലൈന്‍ എക്‌സാം പോര്‍ട്ടല്‍ ലിങ്കും, മറ്റു നിര്‍ദ്ദേശങ്ങളും അപേക്ഷകര്‍ക്ക് ഇ-മെയിലായി അയച്ചിട്ടുണ്ട്. ഇ-മെയില്‍ ലഭിക്കാത്തവര്‍ അക്കാദമി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ 0484-2422275, ഹെല്‍പ്പ് ലൈന്‍ നമ്പര്‍- 7356610110, 9207199777, 8848641615, 7012857600
Content Highlight: Media acadamy entrance exam will conduct on june first










































.jpg)
