ചക്കിട്ടപാറ: വി.കെ.എം വോളിബോള്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ താണ്ടോറപാറയില്‍ സംഘടിപ്പിച്ച വോളിബോള്‍ കോച്ചിംഗ് ക്യാമ്പിന്റെ സമാപന സമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.
ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.പി ബാബു അധ്യക്ഷത വഹിച്ചു. എന്‍.കെ വിജയന്‍, കെ.കെ രാധാകൃഷ്ണന്‍, ടി. റെനില്‍, കോച്ചുമാരായ നസീര്‍, സാബിത്ത്, ജാസിര്‍ തണ്ടോറ, രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlight: Volleyball coaching camp concludes










































.jpg)
