മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ മഹല്ല് സംഗമത്തോടനുബന്ധിച്ച് മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് സി.എച്ഛ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കിഡ്‌നി രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. അസ്സറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിം കുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കെ.പി. അബ്ദുറഹിമാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ:അരുണ്‍ കുമാര്‍, ഷാദിയ ഷെറിന്‍ തുടങ്ങിയവര്‍ ക്യാമ്പിന് ക്ലാസ്സ് നയിച്ചു. ചടങ്ങില്‍ കമ്മന അബ്ദുറഹിമാന്‍, ബപ്പന്‍ കുട്ടി നടുവണ്ണൂര്‍, എ.കെ. രാജന്‍, ഷംസുദ്ദീന്‍ കമ്മന, നസീര്‍ നൊച്ചാട്, ഇല്ലത്ത് അബ്ദുറഹിമാന്‍, മുജീബ് കോമത്ത്, ഡോ.കെ.മുഹമ്മദ്, കെ.പി. അബ്ദുള്‍ സലാംതുടങ്ങിയവര്‍ സംസാരിച്ചു.
അഷീദ നടുക്കാട്ടില്‍, സറീന ഒളോര, വഹീദ പരപ്പില്‍, സൗദ, കെ.താഹിറ, രഹ്ന പടിക്കല്‍, എന്‍.കെ ഷംസീറ, കെ.കെ ഹൈറുന്നീസ, കെ.കെ നിഷാന അമീര്‍, നജീബ് പൂവാറ്റുപറമ്പ്, യു.കെ ഗഫൂര്‍ സിഎച്ച് സെന്റര്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ക്യാമ്പില്‍ നൂറുകണക്കിനാളുടെ രോഗനിര്‍ണയം നടത്തി.
Content Highlight: Kidney disease diagnosis camp organized by Kozhikode CHC Center












































.jpg)
