തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളില്‍; ആദ്യഘട്ടം ഡിസംബര്‍ 9 ന് രണ്ടാം ഘട്ടം 11 ന്

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളില്‍; ആദ്യഘട്ടം ഡിസംബര്‍ 9 ന് രണ്ടാം ഘട്ടം 11 ന്
Nov 10, 2025 01:18 PM | By SUBITHA ANIL

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറില്‍ രണ്ടു ഘട്ടമായി നടക്കും. ഡിസംബര്‍ 9, 11 തീയതികളില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ ഷാജഹാന്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. ഒമ്പതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്.

നവംബര്‍ 14 ന് വിജ്ഞാപനം പുറപ്പെടുവിക്കും. ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍ നടക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം നവംബര്‍ 21 നാണ്. സൂക്ഷ്മപരിശോധന നവംബര്‍ 22 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24.

941 പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, മട്ടന്നൂര്‍ ഒഴികെ 86 മുനിസിപ്പാലിറ്റിക ആറ് കോര്‍പറേഷന്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 വരെയാണ്. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം ഇന്ന് മുതല്‍ നിലവില്‍ വന്നു. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 23576 വാര്‍ഡുകളിലേക്കായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂരില്‍ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.

സംസ്ഥാനത്ത് ആകെ 33746 പോളിങ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. 1,37,922 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50691 കണ്‍ട്രോള്‍ യൂണിറ്റുകളുമുണ്ടാകും. 1249 റിട്ടേണിങ് ഓഫീസര്‍മാരായിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക. ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയായിരിക്കും വോട്ടെടുപ്പിനായി നിയോഗിക്കുക. സുരക്ഷക്കായി 70,000 പൊലീസുകാരെയും നിയോഗിക്കും. ആകെ 2.50 ലക്ഷം ഉദ്യോഗസ്ഥരായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഉണ്ടാകുക. തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുന്നില്ലെങ്കിലും മട്ടന്നൂരിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.

സംസ്ഥാനത്ത് നിലവില്‍ ത്രിതല പഞ്ചായത്ത് ഭരണസമിതികളിലെ ഭരണം -ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം കോര്‍പ്പറേഷനുകള്‍ എല്‍ഡിഎഫാണ് ഭരിക്കുന്നത്. കണ്ണൂരില്‍ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്തെ നഗരസഭകളുടെ കാര്യം നോക്കിയാല്‍ ആകെയുള്ള 87 നഗരസഭകളില്‍ 44 നഗരസഭകളില്‍ ഇടതുമുന്നണിയാണ് ഭരിക്കുന്നത്. 41 നഗരസഭകളിലാണ് യു.ഡി.എഫ് ഭരിക്കുന്നത്. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്. 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടത്താണ് ഇടത് ഭരണമുള്ളത്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും.എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്.

സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് 113 ബ്ലോക്ക് പഞ്ചായത്തുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. ആകെയുള്ളത് 941 ഗ്രാമ പഞ്ചായത്തുകളാണ്. അതില്‍ 571 ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 351 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. എന്‍ഡിഎ ഭരണമുള്ളത് 12 പഞ്ചായത്തുകളിലാണ്. മറ്റുള്ളവര്‍ 7 പഞ്ചായത്തുകളിലും ഭരണ സാരഥ്യത്തിലുണ്ട്.



Local body elections in two phases; first phase on December 9, second phase on 11

Next TV

Related Stories
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സില്‍ ബാംഗിള്‍ ഫെസ്റ്റിന് തുടക്കമായി

Apr 24, 2026 03:36 PM

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സില്‍ ബാംഗിള്‍ ഫെസ്റ്റിന് തുടക്കമായി

ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ പേരാമ്പ്ര...

Read More >>
സിബിഎസ്ഇ പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അനാമിത്രയെ ആദരിച്ചു

Apr 24, 2026 01:35 PM

സിബിഎസ്ഇ പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അനാമിത്രയെ ആദരിച്ചു

സിബിഎസ്ഇ പത്താം തരം പരീക്ഷയില്‍ 500 ല്‍ 499 മാര്‍ക്കോടെ അഖിലേന്ത്യാ തലത്തില്‍ രണ്ടാം റാങ്ക്...

Read More >>
വൃക്ഷസമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്തു

Apr 24, 2026 12:00 PM

വൃക്ഷസമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്തു

ഗ്രീന്‍ എക്കോ സ്ഫിയര്‍ ട്രിബ്യൂട്ട് ബൈസ്റ്റേറിസുമായ സഹകരിച്ചു നടപ്പാക്കുന്ന വൃക്ഷസമൃദ്ധി പദ്ധതി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്...

Read More >>
ചങ്ങരോത്ത് പഞ്ചായത്തില്‍ 'വാര്‍ഡില്‍ ഒരു ദിനം' പദ്ധതിക്ക് തുടക്കമായി

Apr 24, 2026 11:00 AM

ചങ്ങരോത്ത് പഞ്ചായത്തില്‍ 'വാര്‍ഡില്‍ ഒരു ദിനം' പദ്ധതിക്ക് തുടക്കമായി

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'ഉറവിടം തേടി' പദ്ധതിയോടനുബന്ധിച്ച്...

Read More >>
ശക്തമായ കാറ്റിലും മഴയിലും വന്‍ കൃഷിനാശം

Apr 24, 2026 10:17 AM

ശക്തമായ കാറ്റിലും മഴയിലും വന്‍ കൃഷിനാശം

മവെട്ടം, സെന്റ് മേരീസ് പ്രദേശങ്ങളിലാണ് കൂടുതല്‍...

Read More >>
 ഉള്ള്യേരിയില്‍ എംഡിഎംഎയുമായി പിടിയിലായ യുവാവും യുവതിയും റിമാന്റില്‍

Apr 23, 2026 05:31 PM

ഉള്ള്യേരിയില്‍ എംഡിഎംഎയുമായി പിടിയിലായ യുവാവും യുവതിയും റിമാന്റില്‍

പേരാമ്പ്ര സ്വദേശിയായ യുവാവും പയ്യന്നൂര്‍ സ്വദേശിനിയായ യുവതിയും...

Read More >>
Top Stories










News Roundup