ഉള്ള്യേരിയില്‍ എംഡിഎംഎയുമായി പിടിയിലായ യുവാവും യുവതിയും റിമാന്റില്‍

 ഉള്ള്യേരിയില്‍ എംഡിഎംഎയുമായി പിടിയിലായ യുവാവും യുവതിയും റിമാന്റില്‍
Apr 23, 2026 05:31 PM | By SUBITHA ANIL

ഉള്ള്യേരി : ഉള്ള്യേരിയില്‍ എംഡിഎംഎയുമായി എക്‌സൈസിന്റെ പിടിയിലായ പേരാമ്പ്ര സ്വദേശിയായ യുവാവും പയ്യന്നൂര്‍ സ്വദേശിനിയായ യുവതിയും റിമാന്റില്‍. കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വില്പനക്കായി സൂക്ഷിച്ച എംഡിഎംഎയും പ്രതികളേയും എക്‌സൈസ് സംഘം പിടികൂടിയത്.

പേരാമ്പ്ര മരുതേരി സ്വദേശി കാരാപൊയില്‍ ഫിറോസ് (29), പയ്യന്നൂര്‍ പെരിങ്ങോം ഉമ്മറപ്പയില്‍ സ്വദേശിനി ഹരി വിലാസം വീട്ടില്‍ ശീതള്‍ ശിവദാസ് (21) എന്നിവരാണ് പിടിയിലായത്. മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളെജിന് സമീപമുള്ള ബ്ലൂ മെറിഡിയന്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ഇന്നലെ വൈകിട്ട് 6.15 ഓടെയാണ് സംഘം പരിശോധന നടത്തിയത്. ഇവരില്‍ നിന്ന് പേക്കിംഗ് സാമഗ്രികള്‍ ഇലക്ട്രോണിക് ത്രാസുകള്‍ എന്നിവയും വില്‍പ്പനക്കായി സൂക്ഷിച്ചു വെച്ച മാരക രാസലഹരി മരുന്നായ 11.83 ഗ്രാം എംഡിഎംഎയും 5.44 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ഇവിടം കേന്ദ്രീകരിച്ച് വ്യാപകമായി മാരക രാസ ലഹരിയും മറ്റ് മയക്ക് മരുന്നുകളും വില്പന നടത്തിവരുന്നതായി പരാതി ഉയര്‍ന്നിരുന്നു. ബാലുശ്ശേരി റെയിഞ്ചിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ധ്രുപദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അസിസിറ്റന്റ് എക്‌സൈസ് ഇന്‍സ്പക്ടര്‍ (ഗ്രേഡ്) എം സുനില്‍, പ്രിവന്റീവ് ഓഫീസര്‍ പ്രകാശന്‍, ഇ.എം ഷാജി, സിവില്‍ എസ്‌സൈസ് ഓഫീസമാരായ കെ ലിനീഷ്, സതി, ഡ്രൈവര്‍ സിഇഒ ശ്രീജിത്ത്, കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്റലിജന്‍സ് ബ്യൂറോയിലെ അസ്സി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ് ) പി.കെ ഷബീറലി എന്നിവര്‍ ഉണ്ടായിരുന്നു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Young man and woman arrested with MDMA in Ullyeri remanded

Next TV

Related Stories
വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍

Apr 23, 2026 04:09 PM

വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍

ഇന്നലെ രാത്രിയോടെ വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് മൃതദേഹം...

Read More >>
കെപിഎസ് ടിഎ മേലടി ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

Apr 23, 2026 03:42 PM

കെപിഎസ് ടിഎ മേലടി ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

കെപിഎസ് ടിഎ മേലടി ഉപജില്ലാ കമ്മിറ്റി സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന...

Read More >>
കണി വെള്ളരി കോടായതെന്ന് സംസ്ഥാന സീഡ് ഫാം അധികൃതര്‍

Apr 23, 2026 12:16 PM

കണി വെള്ളരി കോടായതെന്ന് സംസ്ഥാന സീഡ് ഫാം അധികൃതര്‍

പേരാമ്പ്രയിലെ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തില്‍ കൃഷി ചെയ്ത കണി...

Read More >>
ചങ്ങരോത്ത് പഞ്ചായത്ത് പരിധിയിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് അറിയിപ്പ്

Apr 23, 2026 10:20 AM

ചങ്ങരോത്ത് പഞ്ചായത്ത് പരിധിയിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് അറിയിപ്പ്

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതു സ്ഥാപനങ്ങളുടെ പരിധിയിലും റോഡ്...

Read More >>
 മണ്ണില്‍ പൊന്ന് വിളയിച്ച് ഒരു കര്‍ഷകന്‍

Apr 23, 2026 12:14 AM

മണ്ണില്‍ പൊന്ന് വിളയിച്ച് ഒരു കര്‍ഷകന്‍

ചോളം വിളവെടുപ്പും പത്മനാഭന്‍ നടത്തിക്കഴിഞ്ഞു. 6 വര്‍ഷത്തോളമായി പത്മനാഭന്‍...

Read More >>
സമഗ്ര ശിക്ഷ കേരള കോഴിക്കോട് പേരാമ്പ്ര ബിആര്‍സി ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

Apr 22, 2026 10:13 PM

സമഗ്ര ശിക്ഷ കേരള കോഴിക്കോട് പേരാമ്പ്ര ബിആര്‍സി ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് പരിപാടി ഉദ്ഘാടനം...

Read More >>
Top Stories










News Roundup