മണ്ണില്‍ പൊന്ന് വിളയിച്ച് ഒരു കര്‍ഷകന്‍

 മണ്ണില്‍ പൊന്ന് വിളയിച്ച് ഒരു കര്‍ഷകന്‍
Apr 23, 2026 12:14 AM | By SUBITHA ANIL

പേരാമ്പ്ര: മണ്ണില്‍ പൊന്ന് വിളയിച്ച് ഒരു കര്‍ഷകന്‍. ഏതുകാലാവസ്ഥയിലും എല്ലാം വിളയിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് പേരാമ്പ്രയിലെ ആവള സ്വദേശിയായ പൂളക്കണ്ടി പത്മനാഭന്‍. ഇപ്പോള്‍ ചെറിയ ഉള്ളിയുടെ വിളവെടുപ്പ് നടത്തിയിരിക്കുകയാണ്. ചെറുവണ്ണൂര്‍ കൃഷി ഓഫീസര്‍ ഹിബ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചോളം വിളവെടുപ്പും പത്മനാഭന്‍ നടത്തിക്കഴിഞ്ഞു. 6 വര്‍ഷത്തോളമായി പത്മനാഭന്‍ ചെറിയ ഉള്ളി, വലിയ ഉള്ളി കൃഷി ചെയ്തുവരുന്നു. കൂടാതെ മറ്റ് അനേകം പച്ചക്കറികളും ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്.


ഉരുള കിഴങ്ങ്, ക്യാരറ്റ്, ബിറ്റ്‌റുട്ട്, മുള്ളങ്കി, പാവക്ക, പീച്ചി, പടവലം, ചൊരങ്ങ, കക്കിരി, വെള്ളരി, മത്തന്‍, കുമ്പളം, പയര്‍, ചീര, കോളിഫ്‌ളവര്‍, കേബേജ്, വഴുതിനങ്ങ, തക്കാളി, മുളക്, ചോളം, കടുക് ഉലുവ, നിലക്കടല, പട്ടാണി, ബീന്‍സ് എന്നിങ്ങനെ നിരവധിയിനങ്ങള്‍ അദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറി മാത്രമല്ല നെല്‍കൃഷിയും പത്മനാഭന്‍ ചെയ്യുന്നുണ്ട്. ഷുഗര്‍ ഫ്രീ നെല്ലും അദ്ദേഹം പാടത്ത് വിളയിച്ചുകഴിഞ്ഞു. നെല്ല് ഉണ്ടാക്കുക മാത്രമല്ല ആവശ്യക്കാര്‍ക്ക് നെല്ല് കുത്തി കൊടുക്കാറുമുണ്ട്. അതിനുള്ള കാര്‍ഷിക യന്ത്രങ്ങളും അദ്ദേഹത്തിന്റെ പക്കലുണ്ട്.


പാടശേഖരത്തോടനുബന്ധിച്ചുള്ള ചെറിയ വെള്ളക്കെട്ടില്‍ മത്സ്യകൃഷിയും, താറാവ് കൃഷിയും ചെയ്യുന്നുണ്ട്. കൂടാതെ കോഴി, പശു എന്നിവയും പത്മനാഭന്റെ വീട്ടിലുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മറ്റും ഇദ്ദേഹത്തിന്റ കൃഷിയും അന്യംനിന്ന് പോകുന്ന വിശാലമായ പാടത്തെ നെല്‍കൃഷിയും കാണാനെത്തുക പതിവാണ്. കാര്‍ഷിക രംഗത്ത് തന്റെ പ്രവര്‍ത്തനത്തിന് നിരവധി അവാര്‍ഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പത്മനാഭന് കരുത്തായി അദ്ദേഹത്തിന്റെ കുടുംബവും ഒപ്പമുണ്ട്.

A farmer grows gold in the soil

Next TV

Related Stories
സമഗ്ര ശിക്ഷ കേരള കോഴിക്കോട് പേരാമ്പ്ര ബിആര്‍സി ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

Apr 22, 2026 10:13 PM

സമഗ്ര ശിക്ഷ കേരള കോഴിക്കോട് പേരാമ്പ്ര ബിആര്‍സി ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് പരിപാടി ഉദ്ഘാടനം...

Read More >>
അനാമിത്രക്ക് മരുതേരി സൗഹൃദ കൂട്ടായ്മയുടെ ആദരവ്

Apr 22, 2026 09:55 PM

അനാമിത്രക്ക് മരുതേരി സൗഹൃദ കൂട്ടായ്മയുടെ ആദരവ്

സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ അനാമിത്രയെ മരുതേരി സൗഹൃദ കൂട്ടായ്മയുടെ...

Read More >>
ആക്രിക്കച്ചവടത്തിന്റെ മറവില്‍ വന്‍ മോഷണം; പ്രതികള്‍ പൊലീസ് പിടിയില്‍

Apr 22, 2026 09:01 PM

ആക്രിക്കച്ചവടത്തിന്റെ മറവില്‍ വന്‍ മോഷണം; പ്രതികള്‍ പൊലീസ് പിടിയില്‍

മൂലാട് നിന്നും കോണ്‍ക്രീറ്റിന് ഉപയാഗിക്കുന്ന ലക്ഷങ്ങള്‍ വില വരുന്ന ഇരുമ്പ് ഷീറ്റുകള്‍ എടുത്ത് ഇവര്‍ ലോറിയില്‍...

Read More >>
ഇങ്ങനെ നശിപ്പിക്കാമോ കണി വെള്ളരി

Apr 22, 2026 08:37 PM

ഇങ്ങനെ നശിപ്പിക്കാമോ കണി വെള്ളരി

നൂറില്‍ പരം വെള്ളരിയാണ് സംസ്ഥാന പാതയില്‍ എല്‍ഐസി ഓഫിസിനു സമീപം വയലിലും പുറത്തുമായി...

Read More >>
താമരശ്ശേരിയില്‍ ശക്തമായ പോലീസ് റെയ്ഡ്

Apr 22, 2026 08:17 PM

താമരശ്ശേരിയില്‍ ശക്തമായ പോലീസ് റെയ്ഡ്

നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുമ്പ് പോലീസ് നടത്തുന്ന മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് റെയ്ഡ് നടത്തിയിട്ടുള്ളത്....

Read More >>
 മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പേരാമ്പ്ര ഷോറൂമില്‍ ആകര്‍ഷകമായ വളകളുടെ ബാംഗിള്‍ ഫെസ്റ്റ്

Apr 22, 2026 08:00 PM

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പേരാമ്പ്ര ഷോറൂമില്‍ ആകര്‍ഷകമായ വളകളുടെ ബാംഗിള്‍ ഫെസ്റ്റ്

ഉപഭോക്താക്കളുടെ താല്പര്യം മുന്‍നിര്‍ത്തി ട്രെന്‍ഡിങ് ഡിസൈനുകളിലും ലൈറ്റ് വെയിറ്റ് ഡിസൈനുകളിലും അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത വളകളുടെ ഏറ്റവും...

Read More >>
Top Stories










News Roundup






GCC News