പേരാമ്പ്ര: താമരശ്ശേരിയില്‍ ശക്തമായ പോലീസ് റെയ്ഡ്. താമരശ്ശേരിയുടെ വിവിധ പ്രദേശങ്ങളില്‍ താമരശ്ശേരി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സജി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് ശക്തമായ റെയ്ഡ് നടത്തിയത്.പോലീസ് ഡോഗ്‌സ്‌കോഡും, ബോംബ് സ്‌കോഡും റെയ്ഡില്‍ പങ്കെടുത്തു.
പ്രത്യേക പരിശീലനം ലഭിച്ച റെയ്‌ന എന്ന പോലീസ് നായയും റെയ് ഡില്‍ പങ്കെടുത്തു. സ്‌ഫോടക വസ്തുക്കളും മയക്കു മരുന്നുകളും കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള പോലീസ് നായയാണ് റെയ്‌ന.
നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുമ്പ് പോലീസ് നടത്തുന്ന മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് റെയ്ഡ് നടത്തിയിട്ടുള്ളത്. താമരശ്ശേരി ചുങ്കം, കോരങ്ങാട്, കട്ടിപ്പാറ മേഖലകളിലാണ് റെയ്ഡ് നടത്തിയത്.
പരിശോധനയില്‍ യാതൊന്നും കണ്ടെത്തിയില്ല. എങ്കിലും വരും ദിവസങ്ങളിലും റൈഡ് തുടരുന്നതാണ്. സിവില്‍ പോലീസ് ഓഫീസര്‍മാരായ നിതീഷ്, സൗമിത്ത്, അഭിലാഷ് തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു,


Powerful police raid in Thamarassery


























.jpg)
