ആക്രിക്കച്ചവടത്തിന്റെ മറവില്‍ വന്‍ മോഷണം; പ്രതികള്‍ പൊലീസ് പിടിയില്‍

ആക്രിക്കച്ചവടത്തിന്റെ മറവില്‍ വന്‍ മോഷണം; പ്രതികള്‍ പൊലീസ് പിടിയില്‍
Apr 22, 2026 09:01 PM | By SUBITHA ANIL

പേരാമ്പ്ര: ആക്രിക്കച്ചവടത്തിന്റെ മറവില്‍ വന്‍ മോഷണം നടത്തിയ 2 പേര്‍ പൊലീസ് പിടിയില്‍. കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന ഷീറ്റുകള്‍ മോഷ്ടിച്ച തക്കേടത്ത് കടവ് പുറവൂര്‍ സ്വദേശിയായ ചെറുപുത്തലത്ത് അര്‍ഷാദ് (26) തൊട്ടില്‍പ്പാലം മൊയിലോത്തറ പുത്തൂര്‍ വിഷ്ണു (27) എന്നിവരാണ് പിടിയിലായത്.

മൂലാട് നിന്നും കോണ്‍ക്രീറ്റിന് ഉപയാഗിക്കുന്ന ലക്ഷങ്ങള്‍ വില വരുന്ന ഇരുമ്പ് ഷീറ്റുകള്‍ എടുത്ത് ഇവര്‍ ലോറിയില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. പകല്‍ ആക്രി ശേഖരിക്കാനെന്ന വ്യാജേന വരുകയും കണ്ടു വെക്കുന്ന സാധനങ്ങള്‍ രാത്രിയില്‍ വന്ന് ലോറിയില്‍ കയറ്റിക്കൊണ്ടുപോകുകയാണ് ഇവരുടെ മോഷണരീതിയെന്ന് പൊലീസ് പറഞ്ഞു. ആക്രികച്ചവടത്തിന്റെ മറവില്‍ വ്യാപകമായി ഇത്തരം കളവ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാതി നേരത്തെ ഉണ്ടായിരുന്നതിനെതുടര്‍ന്ന് ആക്രി എടുക്കുന്ന സംഘങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

സാധനങ്ങള്‍ മോഷ്ടിക്കാന്‍ ഉപയോഗിച്ച ലോറിയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൂലാട് നിന്നും ഷീറ്റുകള്‍ മോഷ്ടിച്ച ശേഷം പൊലീസിനെ കബളിപ്പിക്കാന്‍ വേണ്ടി കോഴിക്കോട് അത്തോളി പയ്യോളി വടകര വഴി ആണ് ലോറിയില്‍ സാധനങ്ങള്‍ കുറ്റ്യാടിയിലെത്തിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്കുള്ള സൂചന പൊലീസിന് ലഭിച്ചത്. പൊലീസ് അന്വേഷിക്കുന്നു എന്ന് മനസിലാക്കിയതോടെ പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു.

രണ്ടാഴ്ച മുമ്പ് വിവാഹം കഴിഞ്ഞ പ്രതി ഭാര്യയോടൊപ്പം ടൂറിലാണെന്നാണ് ആളുകളോട് പറഞ്ഞിരുന്നത്. ഇതിനിടെ പ്രതി ഭാര്യവീട്ടുകാര്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് വരാന്‍ സാധ്യത ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍മാരായ സനദ് എന്‍ പ്രദീപ്, ശിവപ്രസാദ്, എന്നിവരും എസ് പി യുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ വി.സി ബിനീഷ് , സുനില്‍കുമാര്‍ സി.എം, സിപിഒ ടി.കെ ശോഭിത്ത്,ഡിവൈഎസഎപി യുടെ സ്‌ക്വാഡ് അംഗങ്ങളായ എസ് സിപിഒ കെ.കെ ജയേഷ്, സിഞ്ജു ദാസ് സി, ലിതിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.

Massive theft under the guise of aggressive trading; Suspects arrested by police

Next TV

Related Stories
സമഗ്ര ശിക്ഷ കേരള കോഴിക്കോട് പേരാമ്പ്ര ബിആര്‍സി ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

Apr 22, 2026 10:13 PM

സമഗ്ര ശിക്ഷ കേരള കോഴിക്കോട് പേരാമ്പ്ര ബിആര്‍സി ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് പരിപാടി ഉദ്ഘാടനം...

Read More >>
അനാമിത്രക്ക് മരുതേരി സൗഹൃദ കൂട്ടായ്മയുടെ ആദരവ്

Apr 22, 2026 09:55 PM

അനാമിത്രക്ക് മരുതേരി സൗഹൃദ കൂട്ടായ്മയുടെ ആദരവ്

സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ അനാമിത്രയെ മരുതേരി സൗഹൃദ കൂട്ടായ്മയുടെ...

Read More >>
ഇങ്ങനെ നശിപ്പിക്കാമോ കണി വെള്ളരി

Apr 22, 2026 08:37 PM

ഇങ്ങനെ നശിപ്പിക്കാമോ കണി വെള്ളരി

നൂറില്‍ പരം വെള്ളരിയാണ് സംസ്ഥാന പാതയില്‍ എല്‍ഐസി ഓഫിസിനു സമീപം വയലിലും പുറത്തുമായി...

Read More >>
താമരശ്ശേരിയില്‍ ശക്തമായ പോലീസ് റെയ്ഡ്

Apr 22, 2026 08:17 PM

താമരശ്ശേരിയില്‍ ശക്തമായ പോലീസ് റെയ്ഡ്

നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുമ്പ് പോലീസ് നടത്തുന്ന മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് റെയ്ഡ് നടത്തിയിട്ടുള്ളത്....

Read More >>
 മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പേരാമ്പ്ര ഷോറൂമില്‍ ആകര്‍ഷകമായ വളകളുടെ ബാംഗിള്‍ ഫെസ്റ്റ്

Apr 22, 2026 08:00 PM

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പേരാമ്പ്ര ഷോറൂമില്‍ ആകര്‍ഷകമായ വളകളുടെ ബാംഗിള്‍ ഫെസ്റ്റ്

ഉപഭോക്താക്കളുടെ താല്പര്യം മുന്‍നിര്‍ത്തി ട്രെന്‍ഡിങ് ഡിസൈനുകളിലും ലൈറ്റ് വെയിറ്റ് ഡിസൈനുകളിലും അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത വളകളുടെ ഏറ്റവും...

Read More >>
ഒരു ജീവന് വേണ്ടി കൈകോര്‍ക്കാം

Apr 22, 2026 02:59 PM

ഒരു ജീവന് വേണ്ടി കൈകോര്‍ക്കാം

കുടുംബത്തിന്റെ അത്താണിയായ സന്തോഷിന്റെ ചികിത്സ മുന്നോട്ട് കൊണ്ടു പോവുന്നതിനായി നാട്ടുകാര്‍ ചേര്‍ന്ന ഒരു ചികിത്സാ സഹായ സമിതിക്ക് രൂപം...

Read More >>
Top Stories










News Roundup






GCC News