ഒരു ജീവന് വേണ്ടി കൈകോര്‍ക്കാം

ഒരു ജീവന് വേണ്ടി കൈകോര്‍ക്കാം
Apr 22, 2026 02:59 PM | By LailaSalam

ചക്കിട്ടപാറ: വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ചക്കിട്ടപ്പാറയിലെ ഓട്ടോ ഡ്രൈവര്‍ സന്തോഷ് തയ്യിലിന്റെ ചികിത്സക്കായി ലക്ഷങ്ങള്‍ ചെലവ് വരും. ഇത്രയും ഭാരിച്ച തുക കണ്ടെത്താന്‍ കുടുംബത്തിന് കഴിയാത്ത സാചര്യമാണ് നിലവിലുള്ളത്.

കുടുംബത്തിന്റെ അത്താണിയായ സന്തോഷിന്റെ ചികിത്സ മുന്നോട്ട് കൊണ്ടു പോവുന്നതിനായി നാട്ടുകാര്‍ ചേര്‍ന്ന ഒരു ചികിത്സാ സഹായ സമിതിക്ക് രൂപം നല്‍കി.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ താമസിക്കുന്ന സന്തോഷ് മാത്യു തയ്യില്‍ കഴിഞ്ഞ ദിവസം കടിയങ്ങാട് വച്ചുണ്ടായ ഒരു വാഹനാപകടത്തിലാണ് പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്നത്.

സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു ഓട്ടോ ഡ്രൈവര്‍, അതോടൊപ്പം മികച്ച ക്രിക്കറ്റ് പ്ലെയര്‍ കൂടിയാണ് സന്തോഷ്. അതിനാല്‍ തന്നെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോളി തോമസിന്റെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവര്‍ യോഗം ചേര്‍ന്ന് ഒരു ചികിത്സ സമിതി രൂപീകരിച്ചത്.

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് ചെയര്‍മാനും ഗ്രാമപഞ്ചായത്തംഗം വി.കെ. വത്സ കണ്‍വീനറും പി.പി. രഘുനാഥ് ട്രഷററുമായി കമ്മിറ്റിക്കാണ് യോഗം രൂപം നല്‍കിയത്.

സന്തോഷിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഉദാരമതികളുടെ സഹായ സഹകരണങ്ങള്‍ സഹായ കമ്മിറ്റി പ്രതീക്ഷിക്കുന്നു . സഹായങ്ങള്‍ ചികിത്സ സഹായ കമ്മിറ്റിയുടെ പേരില്‍ ചക്കിട്ടപ്പാറ കേരള ഗ്രാമിണ ബാങ്കില്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് കൈമാറാവുന്നതാണ്. അക്കൗണ്ട് നമ്പര്‍ 40243101047655, ഐഎഫ്എസ്്‌സി കോഡ് KLGB 0040243, സിഫ്റ്റ് കോഡ് CNRBINBBNFC



Let's join hands for a life.

Next TV

Related Stories
ദേശീയതലത്തില്‍ രണ്ടാം റാങ്ക് നേടിയ അനാമിത്രയെ ടി.പി. രാമകൃഷ്ണന്‍ അനുമോദിച്ചു

Apr 22, 2026 01:48 PM

ദേശീയതലത്തില്‍ രണ്ടാം റാങ്ക് നേടിയ അനാമിത്രയെ ടി.പി. രാമകൃഷ്ണന്‍ അനുമോദിച്ചു

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി ഉജ്ജ്വല വിജയം...

Read More >>
 ഉയര്‍ന്ന താപനില; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Apr 22, 2026 01:28 PM

ഉയര്‍ന്ന താപനില; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കേരളത്തില്‍ ഏപ്രില്‍ 24 വരെ ഉയര്‍ന്ന താപനില ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
കിണറ്റില്‍ വീണ യുവതിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന

Apr 22, 2026 12:30 PM

കിണറ്റില്‍ വീണ യുവതിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന

വിവരം അറിയിച്ചതിനെ തുടര്‍ന്ന് വടകര അഗ്‌നിരക്ഷാനിലയത്തില്‍...

Read More >>
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം: ഭരണകൂടം നിസ്സംഗത വെടിയണം; ഐആര്‍എംയു

Apr 22, 2026 10:41 AM

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം: ഭരണകൂടം നിസ്സംഗത വെടിയണം; ഐആര്‍എംയു

കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ശാരീരിക അക്രമങ്ങളും വധഭീഷണികളും ജനാധിപത്യത്തിന്...

Read More >>
ശുചിത്വ പരിശോധന കര്‍ശനമാക്കി ആരോഗ്യ വകുപ്പ്

Apr 22, 2026 10:28 AM

ശുചിത്വ പരിശോധന കര്‍ശനമാക്കി ആരോഗ്യ വകുപ്പ്

ഹെല്‍ത്തി കേരള പദ്ധതിയുടെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്തില്‍ ആരോഗ്യ വകുപ്പ് ശുചിത്വ...

Read More >>
കമിതാക്കള്‍ മരിച്ച നിലയില്‍

Apr 21, 2026 10:40 PM

കമിതാക്കള്‍ മരിച്ച നിലയില്‍

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മരുതോങ്കര പഞ്ചായത്തിലെ മാമ്പിലാട് മലയിലെ...

Read More >>
Top Stories










GCC News






Entertainment News