കുറ്റ്യാടി : കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 19 -ാം വാര്‍ഡിലെ കൂനിയോട് തട്ടാംകണ്ടി ചന്ദ്രന്റെയും ശാന്തയുടെയും മകള്‍ ശരണ്യ (30) യെയും കുറ്റ്യാടി കള്ളാട് പഞ്ചാര പറമ്പത്ത് രാജന്റെയും ചന്ദ്രിയുടെയും മകന്‍ അജേഷി (35) നെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശരണ്യയുടെ ഭര്‍ത്താവ് കുയിമ്പില്‍ തച്ചറ്കണ്ടി രജീഷ് ശരണ്യയെ കാണുന്നില്ല എന്ന് പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ശരണ്യയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പൊലീസ് പരിശോധിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ തൊട്ടില്‍പാലം പൊലീസ് സ്റ്റേഷന്‍ പരിതിയില്‍ ലൊക്കേഷന്‍ കണ്ടെത്തുകയുമായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മരുതോങ്കര പഞ്ചായത്തിലെ മാമ്പിലാട് മലയിലെ ആളൊഴിഞ്ഞ പറമ്പില്‍ കശുമാവിന്റെ കൊമ്പില്‍ രണ്ട് പേരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.


ശരണ്യയുടെ മക്കള്‍ നവനീത്, നിവേദ്യ. അജേഷ് അവിവാഹിതനാണ്.
The lovers are dead at maruthongara





























.jpg)
