മേപ്പയ്യൂര്‍: കെപിഎസ് ടിഎ മേലടി ഉപജില്ലാ കമ്മിറ്റി സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. വിരമിക്കുന്ന പതിനെട്ടോളം അധ്യാപകര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.
അകലാപ്പുഴ ബോട്ട് ഹൗസില്‍ വെച്ച് നടന്ന പരിപാടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സജീവന്‍ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ. നാസിബ് അധ്യക്ഷത വഹിച്ചു. റവന്യൂ ജില്ലാ വൈസ് പ്രസിഡന്റ് ടി. സതീഷ് ബാബു ഉപഹാര വിതരണം നടത്തി.
റവന്യൂ ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.പി. ഷോഭിദ് മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്‌മാന്‍ മുഖ്യാതിഥിയായി. മേലടി എഇഒ പി. ഹസീസ്, ജെ.എന്‍. ഗിരീഷ്, പി. കൃഷ്ണകുമാര്‍, ടി.കെ.രജിത്ത്, ജി.പി. സുധീര്‍, ടി.സി. സുജയ, ഒ.പി റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
KPSTA Meladi Sub-District Committee organized a farewell meeting


































.jpg)
