ശക്തമായ കാറ്റിലും മഴയിലും വന്‍ കൃഷിനാശം

ശക്തമായ കാറ്റിലും മഴയിലും വന്‍ കൃഷിനാശം
Apr 24, 2026 10:17 AM | By SUBITHA ANIL

പൂഴിത്തോട് : പൂഴിത്തോട് ഭാഗങ്ങളില്‍ ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വന്‍ കൃഷിനാശം. മവെട്ടം, സെന്റ് മേരീസ് പ്രദേശങ്ങളിലാണ് കൂടുതല്‍ കൃഷിനാശമുണ്ടായത്. മാവെട്ടത്ത് വേലൂര്‍ അബ്രഹാം, കുന്നത്ത് സന്തോഷ്, കാളാംപറമ്പില്‍ ജോര്‍ജ്ജ് എന്നിവരുടെ കൃഷിയിടത്തിലെ ഭൂരിഭാഗം വാഴകളും കാറ്റത്ത് ഒടിഞ്ഞു വീണത് വലിയ നഷ്ടത്തിനിടയാക്കി.

സമീപ പ്രദേശത്തെ ചിറയ്ക്കല്‍ സാബുവിന്റെ വീടിന് മുകളിലേക്ക് മാവ് കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂരയ്ക്ക് കേട്പാട് സംഭവിച്ചു. റബ്ബര്‍ മരം വീണ് തൈക്കടുപ്പില്‍ തോമസിന്റെ വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.


മാവെട്ടം പ്രാദേശത്തെ തന്നെ റെജി ചിറയില്‍, മോനിച്ചന്‍ ചിറയില്‍, തോമസ് പാലാത്തറ, ലിസ്സി കൊല്ലക്കൊമ്പില്‍, അനൂപ് പൊന്‍തൊട്ടിയില്‍ എന്നിവരുടെ കൃഷിയിടങ്ങളിലും സാരമായ നാശനഷ്ട്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.


നാശ നഷ്ട്ടങ്ങള്‍ സംഭവിച്ചവരുടെ വീടുകളും കൃഷിയിടങ്ങളും ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് ആയിത്തമറ്റത്തില്‍ സന്ദര്‍ശിക്കുകയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അടിയന്തിര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ കണക്കെടുപ്പ് ഇന്ന് തന്നെ പൂര്‍ത്തിയാക്കി റവന്യു വകുപ്പിനായി വില്ലേജ് അധികൃതര്‍ ഈ ദിവസങ്ങളില്‍ തന്നെ നടപടികള്‍ കൈക്കൊള്ളുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.




Heavy crop damage due to strong winds and rain

Next TV

Related Stories
വൃക്ഷസമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്തു

Apr 24, 2026 12:00 PM

വൃക്ഷസമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്തു

ഗ്രീന്‍ എക്കോ സ്ഫിയര്‍ ട്രിബ്യൂട്ട് ബൈസ്റ്റേറിസുമായ സഹകരിച്ചു നടപ്പാക്കുന്ന വൃക്ഷസമൃദ്ധി പദ്ധതി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്...

Read More >>
ചങ്ങരോത്ത് പഞ്ചായത്തില്‍ 'വാര്‍ഡില്‍ ഒരു ദിനം' പദ്ധതിക്ക് തുടക്കമായി

Apr 24, 2026 11:00 AM

ചങ്ങരോത്ത് പഞ്ചായത്തില്‍ 'വാര്‍ഡില്‍ ഒരു ദിനം' പദ്ധതിക്ക് തുടക്കമായി

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'ഉറവിടം തേടി' പദ്ധതിയോടനുബന്ധിച്ച്...

Read More >>
 ഉള്ള്യേരിയില്‍ എംഡിഎംഎയുമായി പിടിയിലായ യുവാവും യുവതിയും റിമാന്റില്‍

Apr 23, 2026 05:31 PM

ഉള്ള്യേരിയില്‍ എംഡിഎംഎയുമായി പിടിയിലായ യുവാവും യുവതിയും റിമാന്റില്‍

പേരാമ്പ്ര സ്വദേശിയായ യുവാവും പയ്യന്നൂര്‍ സ്വദേശിനിയായ യുവതിയും...

Read More >>
വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍

Apr 23, 2026 04:09 PM

വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍

ഇന്നലെ രാത്രിയോടെ വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് മൃതദേഹം...

Read More >>
കെപിഎസ് ടിഎ മേലടി ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

Apr 23, 2026 03:42 PM

കെപിഎസ് ടിഎ മേലടി ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

കെപിഎസ് ടിഎ മേലടി ഉപജില്ലാ കമ്മിറ്റി സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന...

Read More >>
കണി വെള്ളരി കോടായതെന്ന് സംസ്ഥാന സീഡ് ഫാം അധികൃതര്‍

Apr 23, 2026 12:16 PM

കണി വെള്ളരി കോടായതെന്ന് സംസ്ഥാന സീഡ് ഫാം അധികൃതര്‍

പേരാമ്പ്രയിലെ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തില്‍ കൃഷി ചെയ്ത കണി...

Read More >>
Top Stories










News Roundup