വൃക്ഷസമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്തു

വൃക്ഷസമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്തു
Apr 24, 2026 12:00 PM | By SUBITHA ANIL

പേരാമ്പ്ര : ഗ്രീന്‍ എക്കോ സ്ഫിയര്‍ ട്രിബ്യൂട്ട് ബൈസ്റ്റേറിസുമായ സഹകരിച്ചു നടപ്പാക്കുന്ന വൃക്ഷസമൃദ്ധി പദ്ധതി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനാലാംവാര്‍ഡില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാലാവസ്ഥാ വൃതിയാനം, ആഗോളതാപനം എന്നിവയാല്‍ പ്രകൃതിക്കു വന്ന മാറ്റത്തില്‍ നിന്നും പരിസ്ഥിതിയേയും, ഭൂമിയേയും വീണ്ടെടുക്കാന്‍ ഇത്തരം സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ഗ്രീന്‍ എക്കോസ്ഫിയര്‍ സെക്രട്ടറി കെ. മിനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമറ്റി ചെയര്‍മാന്‍ ആര്‍.കെ രജീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രീനിംഗ് പേരാമ്പ്രയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും പദ്ധതി നടപ്പാക്കാന്‍ ആസൂത്രണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ടിബ്യൂട്ട് ബൈ സ്റ്റോറീസ് കോര്‍ഡിനേറ്റര്‍ ജെസീല പദ്ധതി വിശദീകരണം നടത്തി.

ഫലവൃക്ഷ തൈകള്‍ ജനങ്ങളുടെ പുരയിടത്തിലെത്തി നട്ട് കൊടുക്കുന്ന പദ്ധതിയാണ് വൃക്ഷസമൃദ്ധി. ഓരോ മൂന്നു മാസം കൂടുമ്പോഴും ചെടിയുടെ വളര്‍ച്ചാഘട്ടങ്ങള്‍ കൃത്യമായി നിരീക്ഷണം ചെയ്യപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. എം ലില പരിസ്ഥിതി ഗാനാലാപനം നടത്തി. ഗ്രീന്‍ എക്കോ മെമ്പര്‍ ബിന്ദു തിരുവോത്ത്, സദാനന്ദന്‍ തരംഗം, പ്രീജ, രജീഷ് മഞ്ജു വില്ല തുടങ്ങിയവര്‍ സംസാരിച്ചു.

Tree plantation project inaugurated

Next TV

Related Stories
സിബിഎസ്ഇ പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അനാമിത്രയെ ആദരിച്ചു

Apr 24, 2026 01:35 PM

സിബിഎസ്ഇ പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അനാമിത്രയെ ആദരിച്ചു

സിബിഎസ്ഇ പത്താം തരം പരീക്ഷയില്‍ 500 ല്‍ 499 മാര്‍ക്കോടെ അഖിലേന്ത്യാ തലത്തില്‍ രണ്ടാം റാങ്ക്...

Read More >>
ചങ്ങരോത്ത് പഞ്ചായത്തില്‍ 'വാര്‍ഡില്‍ ഒരു ദിനം' പദ്ധതിക്ക് തുടക്കമായി

Apr 24, 2026 11:00 AM

ചങ്ങരോത്ത് പഞ്ചായത്തില്‍ 'വാര്‍ഡില്‍ ഒരു ദിനം' പദ്ധതിക്ക് തുടക്കമായി

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'ഉറവിടം തേടി' പദ്ധതിയോടനുബന്ധിച്ച്...

Read More >>
ശക്തമായ കാറ്റിലും മഴയിലും വന്‍ കൃഷിനാശം

Apr 24, 2026 10:17 AM

ശക്തമായ കാറ്റിലും മഴയിലും വന്‍ കൃഷിനാശം

മവെട്ടം, സെന്റ് മേരീസ് പ്രദേശങ്ങളിലാണ് കൂടുതല്‍...

Read More >>
 ഉള്ള്യേരിയില്‍ എംഡിഎംഎയുമായി പിടിയിലായ യുവാവും യുവതിയും റിമാന്റില്‍

Apr 23, 2026 05:31 PM

ഉള്ള്യേരിയില്‍ എംഡിഎംഎയുമായി പിടിയിലായ യുവാവും യുവതിയും റിമാന്റില്‍

പേരാമ്പ്ര സ്വദേശിയായ യുവാവും പയ്യന്നൂര്‍ സ്വദേശിനിയായ യുവതിയും...

Read More >>
വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍

Apr 23, 2026 04:09 PM

വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍

ഇന്നലെ രാത്രിയോടെ വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് മൃതദേഹം...

Read More >>
കെപിഎസ് ടിഎ മേലടി ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

Apr 23, 2026 03:42 PM

കെപിഎസ് ടിഎ മേലടി ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

കെപിഎസ് ടിഎ മേലടി ഉപജില്ലാ കമ്മിറ്റി സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന...

Read More >>
Top Stories










News Roundup