പേരാമ്പ്ര: വിവാഹ ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ വിബിഎഎ മൂന്നാം വാര്‍ഷിക ആഘോഷം 2026 ജനുവരി 11 ന് നടത്തുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഡിസംബര്‍ 21 ന് പേരാമ്പ്ര ബസ്റ്റാന്റ് പരിസരത്ത് വെച്ച് സൗജന്യ റജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായിട്ട് നൂറുക്കണക്കിന് യുവതി യുവാക്കള്‍ക്ക് മംഗല്യം ഒരിക്കി കൊടുക്കാനും ജനങ്ങളില്‍ വിശ്വാസം അര്‍പ്പിക്കാനും സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ വിബിഎഎ പേരാമ്പ്ര മേഖല പ്രസിഡന്റ് സുധി ഗുരുവര, സെക്രട്ടറി കാര്‍ത്തികേയന്‍ നമ്പ്യാര്‍, രക്ഷാധികാരി ശ്രീനിവാസന്‍ കൂത്താളി, സംസ്ഥാന വൈസ് പ്രസിഡന്റ് പുഷ്പ പുറമേരി, ജില്ലാ സെക്രട്ടറി സുധീഷ് കുറ്റ്യാടി, മേഖല എക്‌സിക്യൂട്ടീവ് അംഗം ഗീത മുളിയങ്ങല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Content Highlight: VBAA Perambra Region 3rd Anniversary Celebration























.jpeg)






.jpg)
