പേരാമ്പ്ര: വര്‍ദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ ലഹരിവിരുദ്ധ സന്ദേശ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ച്് പാണ്ടിക്കോട് ഹിമായത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി. പാണ്ടിക്കോട് നടത്തിയ പൊതുസമ്മേളനം നജീബ് സഖാഫി പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.
ലഹരി എന്ന സാമൂഹ്യവിപത്തിനെ സമൂഹത്തില്‍നിന്ന് വേരോടെ പിഴുതെറിയാന്‍ നിയമ സംവിധാനങ്ങളോടൊപ്പം ജനങ്ങളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും,ലഹരി ഉപയോഗിക്കുന്ന ഒരു വ്യക്തി കുടുംബത്തിലുണ്ടാവുക എന്നത് ആ കുടുംബത്തെ ഒന്നാകെ ദുഃഖത്തിലേക്കും നാശത്തിലേക്കും തള്ളിവിടുന്നതിന് തുല്യമാണ്. മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് സ്വന്തം കൂടപ്പിറപ്പുകളെയും മാതാപിതാക്കളെയും ക്രൂരതയ്ക്ക് വിധേയമാക്കുന്ന സംഭവങ്ങള്‍ ദിവസേന മാധ്യമങ്ങളിലൂടെ നാം അറിയുന്നു.
ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് അറുതിവരുത്താന്‍ ജനങ്ങള്‍ ജാഗ്രതയോടെ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. പുതുക്കുടി അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.
സഫമജീദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.കെ. അസൈനാര്‍, വി.പി. ഹംസ, പി.എം. സത്താര്‍, ടി.കെ. റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. ഇ.കെഅയ്യൂബ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വരുംതലമുറയെ മാരകമായ മയക്കുമരുന്നുകളില്‍നിന്ന് സംരക്ഷിക്കാനും വില്‍പ്പനക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനും യോഗത്തില്‍ തീരുമാനമായി.
Content Highlight: Pandikkode Himayathul Islam Mahallu Committee organizes a rally against drugs.





























.jpg)
