#Payyoli #IRMU #Indian Reporters and Media Persons Union #Mujesh Shastri
പയ്യോളി: മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ സുരക്ഷയും അവകാശങ്ങളും ഉറപ്പുവരുത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് പയ്യോളി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ മുജേഷ് ശാസ്ത്രി പറഞ്ഞു.
ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്റെ (ഐആർഎംയു) പയ്യോളി മേഖല കണ്‍വെന്‍ഷനും പുതിയ അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണവും പയ്യോളി പ്രസ് ക്ലബ്ബില്‍ വെച്ച് നടന്നു. പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം സമ്മര്‍ദ്ദങ്ങളും വെല്ലുവിളികളും നേരിടുകയാണെന്ന് മുജേഷ് ശാസ്ത്രി ചൂണ്ടിക്കാട്ടി.
അവരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി നിയമപരമായ സംരക്ഷണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐആർഎംയു ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന കമ്മിറ്റി അംഗം ദേവരാജ് കന്നാട്ടി, ജില്ലാ സെക്രട്ടറി എ.പി സതീഷ്, ട്രഷറര്‍ കെ.ടി.കെ റഷീദ്, രഘുനാഥ് പുറ്റാട്, സി.എ റഹ്‌മാന്‍ നന്തി എന്നിവര്‍ പ്രസംഗിച്ചു.
അംഗങ്ങളുടെ ക്ഷേമത്തിനായി ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഫോം വിതരണവും ചടങ്ങില്‍ നടന്നു. ടി.എ ജുനൈദ് സ്വാഗതവും റഈസ് മലയില്‍ നന്ദിയും പറഞ്ഞു. കണ്‍വെന്‍ഷനില്‍ പയ്യോളി മേഖലയിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ്: ടി.എ ജുനൈദ്, വൈസ് പ്രസിഡന്റുമാര്‍: ഉമേഷ് കുമാര്‍, യു.ടി ജലീല്‍, സെക്രട്ടറി: റഈസ് മലയില്‍, ജോയിന്റ് സെക്രട്ടറിമാര്‍: കെ.എം സജീവന്‍, നഹാദ്, ഖജാന്‍ജി: സി.എ റഹ്‌മാന്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍
Content Highlight: Media Workers Rights Must Be Protected: Payyoli Municipal Vice Chairman Mujesh Shastri
#Payyoli #IRMU #Indian Reporters and Media Persons Union #Mujesh Shastri






























.jpg)
