adimage

adimage

കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടത്തുന്നു

കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടത്തുന്നു adimage adimage
2026-04-30T15:16:00 | By SUBITHA ANIL

കടിയങ്ങാട് : കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ 6-ാം മത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടത്തുന്നതായി ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മഹാക്ഷേത്രങ്ങളില്‍ അപൂര്‍വ്വമായി മാത്രം നടത്തുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞം മെയ് 3 മുതല്‍ 10 വരെയാണ് നടത്തുന്നത്.

എണ്ണമറ്റ നെയ് വിളക്കുകളും ധാരാളം പൂജാ പുഷ്പങ്ങളും നെല്‍ പറയും അവില്‍ പറയും പൂ പറയും മലര്‍ പറയും സുമനസ്സുകളായ ആയിരക്കണക്കിന് ഭക്തന്മാര്‍ ഭഗവാന്റെ തൃപ്പാദങ്ങളില്‍ അര്‍പ്പിക്കുമ്പോള്‍ അളക്കാനാവാത്ത ദേവ ചൈതന്യവും സമ്പല്‍സമൃദ്ധിയും വന്നുചേരുന്നു എന്നണ് പറയുന്നത്.

ധാര്‍മിക മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ സപ്താഹ യജ്ഞ ശ്രവണം ധാര്‍മിക മൂല്യങ്ങളിലേക്കുള്ള തിരിച്ചുവരവിന് പ്രചോദനമാണെന്നും ഏഴ് ദിവസങ്ങളിലായി നടക്കുന്ന ഈ യജ്ഞത്തില്‍ ആദ്യാവസാനം പങ്കാളികളാവാന്‍ കഴിയുക എന്നത് ഒരു മനുഷ്യജന്മത്തില്‍ കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ പുണ്യമായിരിക്കുമെന്നും പറയുന്നു.

ഇതോടനുബന്ധിച്ച് മെയ് 2 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടത്തുന്നു. മെയ് 3 ന് കാലത്ത് 5.30 അഷ്ടദ്രവ്യഗണപതിഹോമം, വൈകുന്നേരം 7 മണിക്ക് സപ്താഹ ഭദ്രദീപം പ്രോജ്വലനം സ്വാമി ആനന്ദവനം ഭാരതി നടത്തും. സ്വാമിജിയേയും യജ്ഞാചാര്യന്‍ പഴേടം വാസുദേവന്‍ നമ്പൂതിരിയെയും കടയിങ്ങാട് ജംഗ്ഷനില്‍ പൂര്‍ണ്ണകുംഭം നല്‍കി വാദ്യമേളങ്ങളോടുകൂടിയാണ് ക്ഷേത്ര സന്നിധിയിലേക്ക് ആനയിക്കുക.

മെയ് 4 ന് കാലത്ത് 6.15 ന് വിഷ്ണുസഹസ്രനാമ പാരായണം. കാലത്ത് 7 മണിമുതല്‍ ഭാഗവത ഉല്‍പ്പത്തി, ശ്രീശുക ആഗമനം, ശ്രീശുക പരീഷിത് സംവാദം, ഭീഷ്മസ്തുതി, സൃഷ്ടി ലീലകള്‍, വിദുര മൈത്രേയ സംവാദം, രുദ്രാവതാരം, വരാഹാവതാരം. കഥാശ്രവണഫലം: ഭൂമിലാഭം, ജ്ഞാനാഭിവൃദ്ധി, ശത്രുനാശം. പ്രധാന വഴിപാടുകള്‍ : മലര്‍.

മെയ് 5 ന് കാലത്ത് 6:15 ന് വിഷ്ണു സഹസ്രനാമ പാരായണം. കാലത്ത് 6.45 ന് കപിലോവിനാരായണാവതാരം, ദക്ഷയാഗം, ധ്രുവചരിതം, ഭരത ചരിതം, ഭദ്രകാളി ആവിര്‍ഭാവം. കഥാശ്രവണഫലം: കുടുംബ ഭദ്രത, കാര്‍ഷിക അഭിവൃദ്ധി, വിദ്യാലയം, ശത്രുസംഹാരം വൈകീട്ട് 7 മണി: വിദ്യാഗോപാലാര്‍ച്ചന പ്രധാന വഴിപാടുകള്‍ : കഠിന പായസം.

മെയ് 6 ന് കാലത്ത് 6.15 ന് വിഷ്ണു സഹസ്രനാമ പാരായണം. കാലത്ത് 6.45 ന് ഭൂഗോള വര്‍ണ്ണന, നരക വര്‍ണ്ണന, അജാമിത്ര മോക്ഷം, വൃത്രാസുരവധം, പ്രഹ്‌ളാദ ചരിതം, നരസിംഹാവതാരം. കഥാശ്രവണഫലം : ഭയനാശം, ആപത്‌നിവൃത്തി, കാര്യസിദ്ധി. പ്രധാന വഴിപാടുകള്‍: പാനകം, ചെമ്പരത്തി മാല.

മെയ് 7 ന് കാലത്ത് 6:15 ന് വിഷ്ണു സഹസ്രനാമ പാരായണം. കാലത്ത് 6.45 ന് ഗജേന്ദ്രമോക്ഷം, പാലാഴിമഥനം, കൂര്‍മാവതാരം വാമനാവതാരം, മത്സ്യ അവതാരം, ശ്രീരാമ അവതാരം, പരശുരാമാവതാരം, ബലരാമാവതാരം ശ്രീകൃഷ്ണ അവതാരം. കഥാശ്രവണഫലം: നഷ്ട വസ്തു പുനര്‍ലബ്ധി, സന്താന ലാഭം. പ്രധാന വഴിപാടുകള്‍ : തൃമധുരം, പാല്‍, വെണ്ണ, കല്‍ക്കണ്ടം, നെയ്പായ മുന്തിരി, കദളിപ്പഴം, പട്ടുകോണകം സമര്‍പ്പണം.

മെയ് 8 ന് കാലത്ത് 6.15 ന് വിഷ്ണുസഹസ്രനാമ പാരായണം. കാലത്ത് 7 മണി മുതല്‍ ബാലലീല, പൂതനമോക്ഷം, ബകാസുര വധം, കാളിയമര്‍ദ്ദനം, രാസലീല, കംസ വധം, രുഗ്മിണി സ്വയംവരം. കഥാശ്രവണഫലം: വിഷബാധ ശമനം, വിവാഹലബ്ധി, ശത്രുനാശം, അഭീഷ്ട്ട സിദ്ധി. പ്രധാനവഴിപാടുകള്‍ സ്വയംവരപുഷ്പാഞ്ജലി, മധുര പലഹാരങ്ങള്‍, വസ്ത്ര പൂജ. 

മെയ് 9 ന് കാലത്ത് 6.15 ന് വിഷ്ണുസഹസ്രനാമ പാരായണം. കാലത്ത് 6.45 ന് സ്യമന്തകോപാഖ്യാനം, രുഗ്മിണി കൃഷ്ണ സല്ലാപം രാജസൂയം, ബാണയുദ്ധം, കുചേലവൃത്തം സന്താനഗോപാലം, ഹംസാവതാരം, ശ്രീകൃഷ്ണ ഭഗവാന്റെ സ്വത്വഗമനം, കലികാല വര്‍ണന, കല്‍കി അവതാരം. കഥാശ്രവണഫലം: ഭാര്യ-ഭത്ത്യ മൈത്രി, കാര്യ വിജയം ദാരിദ്ര്യദുഃഖ ശമനം, സല്‍സന്താന ലബ്ധി. പ്രധാന വഴിപാടുകള്‍: സന്താനഗോപാല പൂജ, അവില്‍ കിഴി സമര്‍പ്പണം പറനിറക്കല്‍, കാഴ്ചകുല സമര്‍പ്പണം.

മെയ് 10 ന് കാലത്ത് 6.15 ന് വിഷ്ണുസഹസ്രനാമ പാരായണം. കാലത്ത് 6.45 ന് ഉപസംഹാരം, അവഭ്യതസ്‌നാനം, യജ്ഞസമര്‍പ്പണം, മംഗളാരതി. കഥാശ്രവണഫലം: പാപമോക്ഷം, മോക്ഷലബ്ധി. പ്രധാന വഴിപാടുകള്‍ : പാല്‍പ്പായസം, തേന്‍. എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കും. 

വാര്‍ത്താസമ്മേളനത്തില്‍ ടി.വി ശങ്കരന്‍ നായര്‍, എന്‍.എം സത്യന്‍, എ.കെ. മുരളീധരന്‍, ശശീന്ദ്രന്‍ ഐശ്വര്യ, സത്യന്‍ നാഗത്ത് എന്നിവര്‍ സംബന്ധിച്ചു.

Content Highlight: Srimad Bhagavata Saptaha Yajna is being performed at the Katiyangad Mahavishnu Temple

adimage adimage

Next TV

adimage
Related Stories
എളമാരന്‍ കുളങ്ങര ക്ഷേത്രത്തിലും ഇ-കാണിക്ക സംവിധാനം

Jul 17, 2026 02:19 PM

എളമാരന്‍ കുളങ്ങര ക്ഷേത്രത്തിലും ഇ-കാണിക്ക സംവിധാനം

പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ഭണ്ഡാരവും...

Read More >>
ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ച് സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ്

Jul 17, 2026 01:18 PM

ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ച് സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ്

. അധ്യാപകനും മജീഷ്യനുമായ ശ്രീജിത്ത് വിയ്യൂര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് നയിച്ചു....

Read More >>
മേപ്പയൂര്‍ കായലാട് എഎല്‍പി സ്‌കൂള്‍ മതില്‍ തകര്‍ത്തു: അന്വേഷണം വേണമെന്ന് ആവശ്യം

Jul 17, 2026 01:12 PM

മേപ്പയൂര്‍ കായലാട് എഎല്‍പി സ്‌കൂള്‍ മതില്‍ തകര്‍ത്തു: അന്വേഷണം വേണമെന്ന് ആവശ്യം

മേപ്പയൂർ കായലാട് എ.എൽ.പി സ്കൂളിലെ ചുറ്റുമതിൽ ആരോ തകർത്തു. പൊലീസിൽ പരാതി നൽകിയെങ്കിലും വീണ്ടും മതിൽ വലിയ രീതിയിൽ തകർത്തു. സ്കൂളിന്റെ സംരക്ഷണത്തിന്...

Read More >>
adimage
ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത് ലീഗ്

Jul 17, 2026 12:06 PM

ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത് ലീഗ്

ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത്...

Read More >>
ബിരുദദാന ചടങ്ങ് സംഘടിപ്പിച്ച് ഡിഗ്‌നിറ്റി കോളേജ്

Jul 17, 2026 11:34 AM

ബിരുദദാന ചടങ്ങ് സംഘടിപ്പിച്ച് ഡിഗ്‌നിറ്റി കോളേജ്

ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ ആഭിമുഖ്യത്തില്‍ ബിരുദദാന ചടങ്ങ്...

Read More >>
തെരുവുനായ ശല്യം രൂക്ഷം; ജനങ്ങള്‍ ആശങ്കയില്‍

Jul 17, 2026 11:30 AM

തെരുവുനായ ശല്യം രൂക്ഷം; ജനങ്ങള്‍ ആശങ്കയില്‍

കോട്ടൂർ ഗ്രാമപഞ്ചായത്ത് മൂലാട് ഒന്നാം വാർഡിൽ തെരുവുനായ ശല്യവും തെരുവ് വിളക്ക് തകരാറും ജനജീവിതം ദുസ്സഹമാക്കുന്നു. സ്കൂൾ കുട്ടികൾക്ക് പോലും...

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage adimage
adimage