May 12, 2026 09:54 PM

കൂട്ടാലിട : ഭരണം ലഭിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിലും പ്രതിപക്ഷത്തെ കഴിഞ്ഞ 5 വര്‍ഷക്കാലം നയിച്ച വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കതിരിക്കാനുള്ള നീക്കത്തിലും നാടെങ്ങും പ്രതിഷേധം പ്രതിഷേധം ഉയരുന്നതിനിടെ കോട്ടൂരില്‍ ഒരു പടി കൂടി കടന്ന പ്രതിഷേധം.

ജനവിധി അട്ടിമറിച്ച് കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജിക്കൊരുങ്ങുകയാണ് രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാല്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിടാന്‍ വാര്‍ഡ് കമ്മിറ്റി യോഗം തീരുമാനിച്ചു.

102 സീറ്റോടെ യുഡിഎഫിനെ വിജയിപ്പിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലാണെന്നും ഗ്രൂപ്പ് താല്‍പര്യം സംരക്ഷിക്കാന്‍ അദ്ദേഹത്തിനെതിരെ വോട്ടു ചെയ്ത എംഎല്‍എമാരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും വാര്‍ഡ് യോഗം ചൂണ്ടിക്കാട്ടി. എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ കെ.സി വേണുഗോപാല്‍ കുറുക്കുവഴിയിലൂടെ മുഖ്യമന്ത്രിയാവാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയെ കേരളത്തില്‍ തകര്‍ക്കുമെന്നും കമ്മിറ്റി വിലയിരുത്തി.

വാര്‍ഡ് പ്രസിഡന്റ് ടി.പി. ബലറാം അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ഇല്ലത്ത് വേണുഗോപാല്‍, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി സിറാജ് കാളിയത്ത്, എം.എ. സജീവന്‍, മഹിള കോണ്‍ഗ്രസ് സെക്രട്ടറി എന്‍.എസ്. ഷീന, വാര്‍ഡ് ട്രഷറര്‍ എം.എസ്. അര്‍ജുന്‍, ടി.പി. ഉണ്ണികൃഷ്ണന്‍, വി.വി. ജിനീഷ്, സി.എച്ച്. ഗോപാലന്‍ കുട്ടി, ടി.പി. അഭിലാഷ് തുടങ്ങിയവര്‍ സംസാരിച്ചു.


Content Highlight: Ward Congress Committee in Kottoor threatens collective resignation

Next TV

Top Stories










News Roundup