പേരാമ്പ്ര: കൂത്താളി ഹൈസ്‌ക്കൂള്‍ റോഡില്‍ കൃഷി ഭവന് സമീപം തേങ്ങാക്കൂടക്ക് തീപിടിച്ചു. ചാലില്‍ അബ്ദുറഹിമാന്റെ തേങ്ങാക്കൂടക്കാണ് തീപിടിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ ആയിരുന്നു വീടിന് തൊട്ടടുത്തുള്ള തേങ്ങാപ്പുരയില്‍ തീ ആളിപ്പടരുന്നത് വീട്ടുകാര്‍ കണ്ടത്.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീഖിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നി രക്ഷാ സേന നാട്ടുകാരുടെ സഹായത്തോടെ തീ പൂര്‍ണമായും അണച്ചു.
അയ്യായിരത്തോളം തേങ്ങ കത്തി നശിച്ചു എന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞു. നിലയത്തിലെ ഉദ്യോഗസ്ഥരായ ജിനേഷ്, എം.കെ ജിഷാദ്, എസ്.എസ് ഹൃദിന്‍, ആരാദ് കുമാര്‍, ഹോം ഗാര്‍ഡ് സി.കെ രതീഷ് എന്നിവരും അഗ്‌നിശമന പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Content Highlight: Coconut hut catches fire in Koothali











































.jpg)
