വര്‍ണ്ണകൂടാരം ബാലവേദി ക്യാമ്പ് സമാപിച്ചു

വര്‍ണ്ണകൂടാരം ബാലവേദി ക്യാമ്പ് സമാപിച്ചു
May 23, 2026 03:00 PM | By SUBITHA ANIL

പേരാമ്പ്ര: വെള്ളിയൂര്‍ ജനകീയ വായനശാല 2026 ഗ്രന്ഥശാല പ്രോജക്ടിന്റെ ഭാഗമായി സംഘടിപ്പിച്ച പത്തു ദിവസമായി നടന്നുവരുന്ന വര്‍ണ്ണകൂടാരം ബാലവേദി ക്യാമ്പ് സമാപിച്ചു. വെള്ളിയൂര്‍ ക്യാപ്റ്റന്‍ ലക്ഷ്മി ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന സമാപന പരിപാടിയുടെ ഉദ്ഘാടനം സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ നിര്‍വ്വഹിച്ചു. ക്യാമ്പ് മാനേജര്‍ എം.എം സുരേഷിന്റെ അധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് ക്യാമ്പ് അംഗങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കുമായി അഗ്‌നിരക്ഷാ ബോധവല്‍ക്കരണ ക്ലാസും പ്രഥമശുശ്രൂഷ പരിശീലനവും നടന്നു. ഗ്യാസ് ലീക്ക് അപകടങ്ങളെ കുറിച്ചും മുന്‍കരുതലകളും പ്രതിരോധ മാര്‍ഗങ്ങളും വിശദീകരിച്ചു.ഫയര്‍ എക്സ്റ്റിങ്യൂഷറുകള്‍ ഉപയോഗിക്കുന്നതിനും അത്യാവശ്യ ഘട്ടങ്ങളിലെ ജീവന്‍ രക്ഷാപ്രവര്‍ത്തനമായ സിപിആര്‍ നല്‍കുന്നതിനും കുട്ടികളെ പ്രായോഗികമായി പരിശീലിപ്പിച്ചു.വിവിധതരം റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങളുടെ പരിശീലനവും നല്‍കി. വായനശാല പ്രസിഡണ്ട് എസ് രാജീവ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷീന വെള്ളയൂര്‍ നന്ദിയും പറഞ്ഞു.




Content Highlight: Varnakutaram Balavedi Camp concludes at velliyoor

Next TV

Related Stories
പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

May 30, 2026 11:05 PM

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്കായി തണലിന്റെ നേതൃത്വത്തില്‍...

Read More >>
കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

May 30, 2026 08:32 PM

കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

കണ്ണിപൊയില്‍ ജനകീയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍...

Read More >>
മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്

May 30, 2026 02:02 PM

മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്

ടെലിവിഷന്‍ ജേണലിസം, ജേണലിസം & കമ്യൂണിക്കേഷന്‍, പി.ആര്‍ & അഡ്വര്‍ടൈസിംഗ്...

Read More >>
 വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

May 30, 2026 11:23 AM

വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

വി.കെ.എം വോളിബോള്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ താണ്ടോറപാറയില്‍ സംഘടിപ്പിച്ച വോളിബോള്‍ കോച്ചിംഗ്...

Read More >>
നടുവണ്ണൂര്‍ പുളിയാല്‍ അസ്സൈയിനാര്‍ ഹാജി അന്തരിച്ചു

May 29, 2026 08:53 PM

നടുവണ്ണൂര്‍ പുളിയാല്‍ അസ്സൈയിനാര്‍ ഹാജി അന്തരിച്ചു

അരിക്കുളം കൈതവയല്‍ മസ്ജിദുല്‍ ഫാറൂഖ് കമ്മിറ്റി മുന്‍പ്രവര്‍ത്തക സമിതി അംഗവും വാകമോളാ മദ്രസ്സയുടെ മുന്‍ വൈസ്...

Read More >>
മോഷണം പോയ മോട്ടോര്‍ സൈക്കിള്‍ ഒമ്പതാം ക്ലാസുകാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തി

May 29, 2026 08:21 PM

മോഷണം പോയ മോട്ടോര്‍ സൈക്കിള്‍ ഒമ്പതാം ക്ലാസുകാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തി

മേപ്പയൂരില്‍ നിര്‍ത്തിയിട്ട സമയം മോഷണം പോയ മോട്ടോര്‍ സൈക്കിള്‍ ഒമ്പതാം ക്ലാസുകാരന്റെ വീട്ടില്‍ നിന്നും...

Read More >>
Top Stories










News Roundup






GCC News