പേരാമ്പ്ര: ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷയില്‍ ഉജ്ജ്വല വിജയം നേടി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് പെരുവണ്ണാമൂഴി സ്വദേശിയായ വി.ആര്‍ ലക്ഷ്മി നന്ദന. പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ലക്ഷ്മി നന്ദന പ്ലസ് ടു പരീക്ഷയില്‍ 1200 ല്‍ 1199 മാര്‍ക്കോടെയാണ് വിജയം കരസ്ഥമാക്കിയത്. ഹിന്ദി വിഷയത്തിനാണ് ലക്ഷ്മി നന്ദനക്ക് 1 മാര്‍ക്ക് നഷ്ടമായത്.
ട്യൂഷനൊന്നും പോകാതെ തന്റേതായ രീതിയില്‍ പുസ്തകം വായിച്ച് തന്നെയാണ് വിജയം കൈവരിച്ചത്. സംശയമുള്ള ഭാഗം മനസ്സിലാക്കി പഠിക്കാന്‍ മാത്രമാണ് ലക്ഷ്മി നന്ദന ഫോണ്‍ ഉപയോഗിച്ചിരുന്നത്.
പഠനത്തില്‍ മാത്രമല്ല കലോത്സവ വേദികളിലും തന്റെ കഴിവ് ലക്ഷ്മി നന്ദന കാഴ്ചവെച്ചിട്ടുണ്ട്. സ്‌റ്റേറ്റ് കലോത്സവത്തില്‍ എ ഗ്രേഡും കരസ്ഥമാക്കി. 4 വര്‍ഷമായി തിരുവാതിരയിലും 2 വര്‍ഷമായി വഞ്ചിപ്പാട്ടിലും മികച്ച വിജയം കൈവരിച്ചിട്ടുണ്ട്.
ഒരു നാടിന്റെ അഭിമാനമായി മാറിയ ലക്ഷ്മി നന്ദക്ക് അഭിനന്ദനങ്ങളുടെയും ആദരവുകളുടെയും പ്രവാഹമാണിപ്പോള്‍. പെരുവണ്ണാമൂഴി ആവടുക്കയിലെ പൗര്‍ണമിയില്‍ കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ ടി.പി വിനീത് കുമാറിന്റെയും ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക പി.ആര്‍ രജിതയുടെയും മകളാണ് വി.ആര്‍ ലക്ഷ്മി നന്ദന.


Content Highlight: VR Lakshmi Nandana achieves brilliant success in Plus Two exams












































.jpg)
