നടുവണ്ണൂര്‍ കൃഷിഭവനില്‍ തിരുവാതിര ഞാറ്റുവേല ചന്ത

നടുവണ്ണൂര്‍ കൃഷിഭവനില്‍ തിരുവാതിര ഞാറ്റുവേല ചന്ത
Jul 5, 2025 12:42 PM | By LailaSalam

നടുവണ്ണൂര്‍: നടുവണ്ണൂര്‍ കൃഷിഭവനില്‍ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു.തിരുവാതിര ഞാറ്റുവേലയില്‍ ഉത്പാദനോപാദികള്‍ കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്ത നടത്തിയത്.

നടുവണ്ണൂര്‍ കൃഷിഭവനില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുധീഷ് ചെറുവത്ത് അധ്യക്ഷത വഹിച്ചു.

ചന്തയില്‍ ബാലുശ്ശേരി എഫ്പിഒ യുടെ വിവിധയിനം മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ സ്റ്റാളുകള്‍, തദ്ദേശ കര്‍ഷകരുടെ പച്ചക്കറി തൈകളുടെ സ്റ്റാളുകള്‍, ഊരള്ളൂര്‍ അഗ്രോസര്‍വീസ് സെന്ററിന്റെ വിവിധ ഇനംഫല വൃക്ഷ തൈകളുടെ സ്റ്റാളുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജീവന്‍ മക്കാട്ട്, സദാനന്ദന്‍ പാറക്കല്‍, അസ്സന്‍ കോയ മണട്ട്, മാലോല്‍ നാരായണന്‍, ബിന്ദു കുട്ടികണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ രമ്യ കെ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൃഷി ഓഫീസര്‍ എം.പി സജീവന്‍ നന്ദിയും പറഞ്ഞു..





Content Highlight: Thiruvathira Njattuvela Market at Naduvannur Krishi Bhavan

Next TV

Related Stories
കെ. ശങ്കരന്‍ അനുസ്മരണം സംഘടിപ്പിച്ചു

May 31, 2026 03:53 PM

കെ. ശങ്കരന്‍ അനുസ്മരണം സംഘടിപ്പിച്ചു

പേരാമ്പ്ര ജെ.പി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ആര്‍ജെഡി മുന്‍ സംസ്ഥാന വൈസ്...

Read More >>
പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

May 30, 2026 11:05 PM

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്കായി തണലിന്റെ നേതൃത്വത്തില്‍...

Read More >>
കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

May 30, 2026 08:32 PM

കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

കണ്ണിപൊയില്‍ ജനകീയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍...

Read More >>
മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്

May 30, 2026 02:02 PM

മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്

ടെലിവിഷന്‍ ജേണലിസം, ജേണലിസം & കമ്യൂണിക്കേഷന്‍, പി.ആര്‍ & അഡ്വര്‍ടൈസിംഗ്...

Read More >>
 വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

May 30, 2026 11:23 AM

വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

വി.കെ.എം വോളിബോള്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ താണ്ടോറപാറയില്‍ സംഘടിപ്പിച്ച വോളിബോള്‍ കോച്ചിംഗ്...

Read More >>
നടുവണ്ണൂര്‍ പുളിയാല്‍ അസ്സൈയിനാര്‍ ഹാജി അന്തരിച്ചു

May 29, 2026 08:53 PM

നടുവണ്ണൂര്‍ പുളിയാല്‍ അസ്സൈയിനാര്‍ ഹാജി അന്തരിച്ചു

അരിക്കുളം കൈതവയല്‍ മസ്ജിദുല്‍ ഫാറൂഖ് കമ്മിറ്റി മുന്‍പ്രവര്‍ത്തക സമിതി അംഗവും വാകമോളാ മദ്രസ്സയുടെ മുന്‍ വൈസ്...

Read More >>
Top Stories










News Roundup






GCC News