പേരാമ്പ്ര : പേരാമ്പ്ര ജെ.പി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ആര്‍ജെഡി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന കെ. ശങ്കരന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു.
പ്രസിഡന്റ് വല്‍സന്‍ എടക്കോടന്റെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ പരിപാടി അഡ്വ: രാജീവന്‍ മല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു.
ജീവിതാവസാനം വരെ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തെ മുറുകെ പിടിച്ച നിലപാടിലുറച്ചവ്യക്തിത്വം കാത്തുസൂക്ഷിച്ച നേതാവായിരുന്നു ശങ്കരന്‍ മാസ്റ്ററെന്ന് അദ്ദേഹം പറഞ്ഞു.
ജനറല്‍ സെക്രട്ടറി കെ.ജി. രാമനാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സുരേന്ദ്രന്‍ മുന്നൂറ്റന്‍ കണ്ടി, രജീഷ് കിഴക്കയില്‍, ലത്തീഫ് വെള്ളിലോട്ട് എന്നിവര്‍ സംസാരിച്ചു.
Content Highlight: K. Sankaran organized a memorial service












































.jpg)
