നടുവണ്ണൂര്‍: നടുവണ്ണൂര്‍ മഠത്തില്‍ കുഴി ഗ്രാമ റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ച് അഗ്‌നിസുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു. പാചകവാതക അപകട സാധ്യതകള്‍, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, വൈദ്യുതി അപകടങ്ങള്‍ അതിന്റെ പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് വിശദീകരിച്ചു.
ഫയര്‍ എക്സ്റ്റിങ്യൂഷറുകളെ കുറിച്ച് പരിചയപ്പെടുത്തുകയും പ്രവര്‍ത്തിപ്പിക്കുന്നതില്‍ പ്രായോഗിക പരിശീലനം നല്‍കുകയും ചെയ്തു. അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങളും പരിശീലിപ്പിച്ചു. കുന്നുമ്മല്‍കണ്ടി സുധീറിന്റെ വീട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ മത്സരപരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.
നടുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ദാമോദരന്‍ മുഖ്യാതിഥിയായ പരിപാടിയില്‍ ബി.എസ് അനൂപ് അധ്യക്ഷത വഹിച്ചു. ഗിരീഷ് കുമാര്‍ സ്വാഗതവും മനോജ് കൂമുള്ളാട്ട് നന്ദിയും പറഞ്ഞു. എ.പി ഷാജി, എ.പി രഞ്ജിത്ത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlight: The village residents' association organized a fire safety awareness class at naduvannur













































.jpg)
