ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
Aug 22, 2025 12:56 PM | By SUBITHA ANIL

കോഴിക്കോട് : സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം. മലപ്പുറം ചേലമ്പ്രം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. 47 കാരനായ യുവാവ് കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച മരിച്ച ഒമ്പതുവയസ്സുള്ള അനയയുടെ സഹോദരനായ ഏഴ് വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. സഹോദരനും അനയ കുളിച്ച അതേ കുളത്തില്‍ കുളിച്ചിരുന്നുവെന്നാണ് വിവരം.

നിലവില്‍ അഞ്ചുപേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലുള്ളത്. മലപ്പുറം സ്വദേശിയായ നാല്‍പ്പത്തിയൊമ്പതുകാരനും ചേളാരി സ്വദേശിയായ പതിനൊന്നുകാരിക്കും ഓമശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ മുപ്പത്തിയെട്ടുകാരനും ചികിത്സയിലാണ്.

വ്യാഴാഴ്ചയാണ് താമരശ്ശേരി ആനപ്പാറപ്പൊയില്‍ സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. മരിച്ച അനയയും സഹോദരങ്ങളും മൂന്നാഴ്ച മുന്‍പ് വീടിന് സമീപത്തെ കുളത്തില്‍ നീന്തല്‍ പരിശീലിച്ചിരുന്നു. ഈ കുളമാണ് രോഗകാരണമായ ജലസ്രോതസ്സെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.


Another person has been confirmed with amoebic encephalitis

Next TV

Related Stories
ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു

Apr 27, 2026 12:39 PM

ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു

ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു. പുളിക്കല്‍ പ്രകാശിന്റെ...

Read More >>
നടുവണ്ണൂര്‍ മന്ദങ്കാവ് പുതിയോട്ടില്‍ പര്യായ് അന്തരിച്ചു

Apr 27, 2026 12:24 PM

നടുവണ്ണൂര്‍ മന്ദങ്കാവ് പുതിയോട്ടില്‍ പര്യായ് അന്തരിച്ചു

നടുവണ്ണൂര്‍ മന്ദങ്കാവിലെ പുതിയോട്ടില്‍...

Read More >>
നിധിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കണം; എസ് സി/എസ് ടി കോ-ഓഡിനേഷന്‍ കമ്മിറ്റി

Apr 27, 2026 11:54 AM

നിധിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കണം; എസ് സി/എസ് ടി കോ-ഓഡിനേഷന്‍ കമ്മിറ്റി

കണ്ണൂര്‍ ജില്ലയിലെ അഞ്ചരകണ്ടി ദന്തല്‍കോളെജ് വിദ്യാര്‍ത്ഥി നിധിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ വേണ്ടി...

Read More >>
വനിതാ സംഗമവും മികച്ച വനിതാ കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു

Apr 27, 2026 10:41 AM

വനിതാ സംഗമവും മികച്ച വനിതാ കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു

ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ കമ്മിററിയുടെ നേതൃത്വത്തില്‍ ഹരിത ചാര്‍ത്ത് 2026 വനിതാ സംഗമവും...

Read More >>
മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി

Apr 27, 2026 12:07 AM

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാലില്‍ വാര്‍ഡ് തല ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...

Read More >>
 പേരാമ്പ്രയില്‍ യുവതിക്ക് പാമ്പ് കടിയേറ്റു

Apr 26, 2026 11:45 PM

പേരാമ്പ്രയില്‍ യുവതിക്ക് പാമ്പ് കടിയേറ്റു

ശംഖ് വരയന്‍ ഇനത്തില്‍ പെട്ട പാമ്പ് ആണ് കടിച്ചത്. പിന്നീട് പാമ്പിനെ വീടിന്റെ...

Read More >>
Top Stories










News Roundup






News from Regional Network