കണ്ണൂര്‍: വിനോദസഞ്ചാര മേഖലയില്‍ നൂതന പരീക്ഷണങ്ങളുമായി ശ്രദ്ധേയമായ പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്കിന് ദേശീയതലത്തില്‍ അഭിമാനകരമായ നേട്ടം. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് അമ്യൂസ്‌മെന്റ് പാര്‍ക്ക് ആന്‍ഡ് ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച 2024-25 ലെ നാഷണല്‍ അവാര്‍ഡ് ഫോര്‍ എക്‌സലന്‍സിയില്‍ 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ് ടയര്‍ കക വിഭാഗത്തിലാണ് വിസ്മയ ജേതാക്കളായത്. ആധുനിക സാങ്കേതികവിദ്യയും സുരക്ഷാ മാനദണ്ഡങ്ങളും മുന്‍നിര്‍ത്തി വിനോദ മേഖലയില്‍ പുതുമകള്‍ അവതരിപ്പിച്ചതിനാണ് ഈ പുരസ്‌കാരം.
പാര്‍ക്കില്‍ പുതുതായി അവതരിപ്പിച്ച 'റോഡിക്സ് റൈഡ്' ആണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ആകര്‍ഷണം. ഒരേ സമയം 24 പേര്‍ക്ക് റൈഡ് ചെയ്യാവുന്ന ഈ റൈഡില്‍, 22 മീറ്റര്‍ ഉയരത്തില്‍ കറങ്ങുന്നതിനൊപ്പം സന്ദര്‍ശകരുടെ ഇരിപ്പിടങ്ങള്‍ 360 ഡിഗ്രിയില്‍ കറങ്ങുന്നു എന്ന സവിശേഷതയുമുണ്ട്. യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഒരേപോലെ ആവേശകരമായ അനുഭവം നല്‍കുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
കേവലം വിനോദത്തിനപ്പുറം പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളിലും വിസ്മയ മാതൃകയാകുന്നു. സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കില്‍ മഴവെള്ള സംഭരണിയിലെ വെള്ളം ശുദ്ധീകരിച്ചാണ് വാട്ടര്‍ റൈഡുകള്‍ക്കായി ഉപയോഗിക്കുന്നത്. ഓരോ മണിക്കൂറിലും ജലം ശുദ്ധീകരിക്കുകയും വാട്ടര്‍ ലാബുകളില്‍ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ടെന്ന് പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. സമ്മര്‍ വെക്കേഷന്‍ പ്രമാണിച്ച് സന്ദര്‍ശകര്‍ക്കായി നിരവധി വാട്ടര്‍ റൈഡുകളും പ്രത്യേക ഓഫറുകളും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍: 90 48 50 60 41
Kannur Vismaya Park shines in national awards; 'Most Innovative Ride' recognition






























.jpg)
