ഉള്ള്യേരി: ഉള്ള്യേരിയില്‍ യുവാവിന് പാമ്പ് കടിയേറ്റു. പുതിയോട്ടില്‍ സുധീഷിനാണ് (42) പാമ്പുകടിയേറ്റത്. ഇന്ന് വൈകിട്ടായിരുന്ന സുധീഷിന്റെ കാലിന് പാമ്പിന്റെ കടിയേറ്റത്. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി വിട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് പാമ്പ് കടിച്ചത്. ചെറുവിരലിനാണ് പാമ്പ് കടിച്ചതെന്നും കാല്‍ കുടഞ്ഞപ്പോള്‍ പാമ്പ് തെറിച്ച് പോയി എന്നുമാണ് സുധീഷ് പറഞ്ഞത്.
നാട്ടുകാരും ബന്ധുക്കളും ഏത് പാമ്പാണ് കടിച്ചതെന്ന് കണ്ടെത്താന്‍ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. സുധീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ജില്ലയില്‍ ഇന്ന് 2 പേര്‍ക്കാണ് പാമ്പ് കടിയേറ്റത്.
A young man was bitten by a snake in Ullyeri




























.jpg)
