പേരാമ്പ്ര: കൂത്താളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കുടുംബാധിപത്യത്തിനെതിരെ സര്‍വ്വകക്ഷികളുടെ നേതൃത്വത്തില്‍ ഏപ്രില്‍ 28 ന് നാലുമണിക്ക് കൂത്താളി എ.യു.പി സ്‌കൂളില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
1980 ല്‍ രാഷ്ട്രീയ, വിദ്യാഭ്യാസ, സാമൂഹ്യ പ്രതിനിധികളെ ഉള്‍പ്പെടുത്തി ജനകീയമായി രൂപീകരിച്ച കൂത്താളി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി, ഇന്ന് സമ്പൂര്‍ണ്ണ കുടുംബാധിപത്യത്തിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. ഈ കമ്മിറ്റിയുടെ രൂപീകരണസമയത്ത് മെമ്പര്‍ഷിപ്പ് വിതരണം നടത്തുമെന്നും ജനറല്‍ബോഡിയില്‍ നിന്ന് ഭരണസമിതിയെ തിരഞ്ഞെടുക്കും എന്ന ധാരണയിലായിരുന്നു പ്രവര്‍ത്തനം ആരംഭിച്ചത് എന്നാല്‍ പലതര ന്യായങ്ങള്‍ പറഞ്ഞ് മെമ്പര്‍ഷിപ്പ് വിതരണം ചെയ്യാതിരിക്കുകയും എല്ലാ വരെയും കബളിപ്പിച്ചുകൊണ്ട് ഗൂഢലക്ഷ്യത്തോടെ പിന്‍തുടര്‍ച്ചാവകാശം ബൈലോയിന്‍ കുടുംബക്കാര്‍ക്കായി നിജപ്പെടുത്തുകയുമാണുണ്ടായതെന്ന് അവര്‍ പറഞ്ഞു.
അന്നത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ജാഗ്രത കുറവുമൂലം അത് ശ്രദ്ധിക്കാതെ പോവുകയും കൂത്താളിയുടെ പൊതുസ്വത്തായ ഈ വിദ്യാലയഭരണം നിക്ഷിപ്ത താല്പര്യക്കാരില്‍ ഒതുങ്ങി പോവുകയുമാണുണ്ടായതെന്നും അവര്‍ പറഞ്ഞു. എല്ലാ പഞ്ചായത്തിലും ഒരു ഹൈസ്‌കൂള്‍ എന്ന സര്‍ക്കാര്‍ നയംമൂലമാണ് കൂത്താളിയിലും ബഹുജന പങ്കാളിത്തത്തോടെ വിദ്യാലയം ആരംഭിച്ചത്. ഇതേകാലത്ത് തന്നെ ആരംഭിച്ച മറ്റു പഞ്ചായത്തുകളിലെ വിദ്യാലയങ്ങളില്‍ ബഹുജന പങ്കാളിത്തത്തോടെയുള്ള ഭരണസമിതി തുടര്‍ന്നുവരുന്നത്. എന്നാല്‍ കൂത്താളിയില്‍ കുടുംബാധിപത്യമായി മാറി. ഇത് കൂത്താളിയിലെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരെ നോക്കുകുത്തികളാക്കി മാറ്റിക്കൊണ്ടാണ് ചെയ്തുവരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
1994 ന് ശേഷം മാനേജ്മെന്റ് കമ്മിറ്റി രജിസ്‌ട്രേഷന്‍ പുതുക്കുകയോ, കണക്കുകള്‍ ഹാജരാക്കുകയോ ചെയ്യാതെ ഒരു കടലാസ് സംഘമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. 2016 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ കോടികളുടെ സാമ്പത്തിക ഇടപാടുകളാണ് നടന്നിട്ടുള്ളത്. ഇതിന്റെ നാലില്‍ ഒന്നുപോലും വിദ്യാലയത്തിന് വേണ്ടി ചിലവഴിച്ചിട്ടില്ല. വിദ്യാല യത്തിന്റെ ഭൗതിക സാഹചര്യം പരിതാപകരമാണ്. കേരളത്തില്‍ തന്നെ ഹയര്‍ സെക്കണ്ടറി ബ്ലോക്ക് ഇല്ലാത്ത ഏക വിദ്യാലയം കൂത്താളിയില്‍ ആയിരിക്കുമെന്നും ലൈബ്രറി, ലാബ്, കളിസ്ഥലം, ശുചിമുറി ഇവയുടെയും നിലവിലെ സ്ഥിതി പരിതാപകരമാണെന്നും അവര്‍ പറഞ്ഞു.


അതിനാല്‍ പ്രതികരിക്കണം കൂത്താളിയുടെ പൊതുസ്വത്ത് ചില വ്യക്തികള്‍ അപഹരിച്ചുകൊണ്ടുപോകുന്നതും സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടേണ്ട അവ കാശങ്ങള്‍ ലംഘിക്കുന്നതിനെതിരെയും ഒട്ടേറെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് നിയമനത്തിന്റെ പേരില്‍ പണം വാങ്ങിച്ച് നിയമനം നടത്താത്ത ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പ്രക്ഷോഭ പരിപാടികള്‍ നടത്തണമെന്നും അവര്‍ പറഞ്ഞു. 2026 മാര്‍ച്ച് 15 ന് കൂത്താളി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സംരക്ഷണസമിതി രൂപീകരിച്ചുണ്ട്. കൂത്താളിയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരും ഈ സമിതിയില്‍ അംഗങ്ങളാണ്.
സംരക്ഷണ സമിതിയുടെ നേത്യത്വത്തില്‍ കൂത്താളിയിലെ ബഹുജനങ്ങളെ ഉള്‍പ്പെടുത്തി പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം കൊടുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. സമര പരിപാടികളുടെ രൂപവും ഭാവവും ചര്‍ച്ചചെയ്യുന്നതിന് വേണ്ടിയാണ് 2026 ഏപ്രില്‍ 28 ന് വൈകുന്നേരം 4 മണിക്ക് കൂത്താളി എയുപി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തുന്നതെന്നും അവര്‍ പറഞ്ഞു.
വാര്‍ത്ത സമ്മേളനത്തില്‍ കെ.എന്‍ ബിനോയ് കുമാര്‍, കെ.എം. ബാലകൃഷ്ണന്‍, പി.പി. ബാലന്‍, ഇ.കെ ജയദേവന്‍, കെ.എം സുരേന്ദ്രന്‍, മുഹമ്മദ് ലാല്‍ എന്നിവര്‍ സംബന്ധിച്ചു.
Strike declaration convention on April 28th




























.jpg)
