മഴക്കാലപൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കി

 മഴക്കാലപൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കി
Apr 25, 2026 09:15 PM | By SUBITHA ANIL

ചങ്ങരോത്ത്: മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ഇന്ന് നടന്ന പരിപാടിയില്‍ പാലേരി, പാറക്കടവ് ടൗണ്‍ പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കൂടാതെ വാര്‍ഡുകളിലെ അയല്‍സഭകള്‍ കേന്ദ്രീകരിച്ചും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.


മറ്റ് വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ നടപ്പിലാക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് അറിയിച്ചു. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ സുവര്‍ണ, വാര്‍ഡ് അംഗങ്ങളായ ഫാത്തിമ, താഹിറ, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ആരോഗ്യസേന വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജെ.എച്ച്.ഐ മാരായ മഹേഷ് കുട്ടമ്പത്ത്, കെ സ്വപ്ന എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.



Pre-monsoon cleaning intensified at changaroth

Next TV

Related Stories
ഉള്ള്യേരിയില്‍ യുവാവിന് പാമ്പ് കടിയേറ്റു

Apr 25, 2026 11:06 PM

ഉള്ള്യേരിയില്‍ യുവാവിന് പാമ്പ് കടിയേറ്റു

ഇന്ന് വൈകിട്ടായിരുന്ന സുധീഷിന്റെ കാലിന് പാമ്പിന്റെ കടിയേറ്റത്. ജോലി കഴിഞ്ഞ് വീട്ടില്‍...

Read More >>
മഞ്ഞപ്പിത്തം; പേരാമ്പ്രയില്‍ ഊര്‍ജ്ജിത നടപടികള്‍

Apr 25, 2026 08:50 PM

മഞ്ഞപ്പിത്തം; പേരാമ്പ്രയില്‍ ഊര്‍ജ്ജിത നടപടികള്‍

പരിഭ്രാന്തി വേണ്ട ജാഗ്രതയാണ് വേണടതെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍...

Read More >>
സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഏപ്രില്‍ 28 ന്

Apr 25, 2026 08:50 PM

സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഏപ്രില്‍ 28 ന്

കൂത്താളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ...

Read More >>
സംസ്ഥാനത്ത് പാമ്പ് ഭീതി ഒഴിയുന്നില്ല; വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് അത്ഭുതകരമായി

Apr 25, 2026 05:12 PM

സംസ്ഥാനത്ത് പാമ്പ് ഭീതി ഒഴിയുന്നില്ല; വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് അത്ഭുതകരമായി

നാദാപുരത്ത് പാമ്പു കടിയേല്‍ക്കാതെ വിദ്യാര്‍ത്ഥി അത്ഭുതകരമായി...

Read More >>
പേരാമ്പ്രയില്‍ നിര്‍മ്മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

Apr 25, 2026 02:12 PM

പേരാമ്പ്രയില്‍ നിര്‍മ്മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

പേരാമ്പ്ര പൈതോത്ത് റോഡില്‍ മിനി ബൈപ്പാസ് ജഗ്ഷനില്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ സിമന്റ് കട്ട ഉപയോഗിച്ച് മുറി കെട്ടി തിരിക്കുന്നതിനായി ചുമര്‍...

Read More >>
കരുവള്ളിക്കുന്ന് മുക്രുമ്മല്‍ റോഡിലെ അപകടാവസ്ഥ ഒഴിവാക്കി

Apr 24, 2026 11:35 PM

കരുവള്ളിക്കുന്ന് മുക്രുമ്മല്‍ റോഡിലെ അപകടാവസ്ഥ ഒഴിവാക്കി

കൂട്ടാലിട കൂരാച്ചുണ്ട് റോഡില്‍ അപകടങ്ങള്‍ പതിവായ കരുവള്ളിക്കുന്ന് മുക്രുമ്മല്‍ റോഡ് സൈഡ് വീതി കൂട്ടുകയും...

Read More >>
Top Stories










News Roundup