ചെറുവണ്ണൂര്‍: ഭാര്യയോടൊപ്പം പ്രഭാത സവാരി നടത്തുകയായിരുന്ന വയോധികന്‍ കുഴഞ്ഞ് വീണ് മരിച്ചു. ചെറുവണ്ണൂര്‍ കക്കറ മുക്കിലെ പൂതക്കണ്ടി (ചാലപ്പൊയില്‍) ചന്ദ്രശേഖരന്‍ (68) ആണ് മരിച്ചത്. ഇന്ന് കാലത്ത് 6 മണിയോടെ ഭാര്യ ശോഭയോടൊപ്പം പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു. കക്കറ മുക്കില്‍ നിന്നും ചെറുവണ്ണൂരിലേക്ക് നടക്കുന്നതിനിടെ പൂളക്കണ്ടി താഴെ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംസ്‌കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ ശരത് ചന്ദ്രന്‍ (ദുബായ്), ആര്യ ചന്ദ്രന്‍ (അധ്യാപിക ഗവ. ഗണപത് ബോയ്‌സ് ഹൈസ്‌കൂള്‍ കോഴിക്കോട്). മരുമക്കള്‍ അനുശ്രീ (കുറുവങ്ങാട്), അനൂപ് (കെഎസ്എഫ്ഇ കൊയിലാണ്ടി). സഹോദരങ്ങള്‍ ബാലകൃഷ്ണന്‍, ചന്ദ്രിക, ശിവദാസന്‍, പരേതരായ ശിന്നക്കുറുപ്പ് (എസ് കെ ആയടം), രാധ.
Elderly man collapses and dies during morning ride




























.jpg)
