മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Apr 24, 2026 09:55 PM | By SUBITHA ANIL

പേരാമ്പ്ര: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാണ്ടിക്കോട് നാഗത്ത് സ്മിഷാദ് (44) ആണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കടുത്ത പനിയെ തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രക്ത പരിശോധന നടത്തുകയും ചെയ്തതിലൂടെയാണ് രോഗം കണ്ടെത്തിയത്. രോഗം കൂടുതല്‍ ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. 

ഐസിയുവില്‍ പ്രവേശിപ്പിച്ച സ്മിഷാദിനെ ഡയാലിസിസിനു വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെ മരണത്തിന് കീഴടങ്ങി. മഞ്ഞപ്പിത്തം ബാധിച്ച് ഒരുമാസം മുന്‍പ് ഈ പ്രദേശത്ത് ഒരു യുവതിയും മരിച്ചിരുന്നു. 10 ഓളം പേരാണ് നിലവില്‍ മഞ്ഞപ്പിത്ത രോഗ ലക്ഷണങ്ങളുമായി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.

പാണ്ടിക്കോട് നാഗത്ത് പത്മനാഭന്‍ നായരുടെയും ഓമന അമ്മയുടെയും മകനാണ് സ്മിഷാദ്. സഹോദരങ്ങള്‍: സ്മിത, സ്മിതേഷ് (പാണ്ടിക്കോട് ക്ഷീരോല്‍പാദക സഹകരണ സംഘം).




A young man who was being treated for jaundice died

Next TV

Related Stories
ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടിയ യുവതി ഗുരുതരാവസ്ഥയില്‍

Apr 24, 2026 10:42 PM

ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടിയ യുവതി ഗുരുതരാവസ്ഥയില്‍

കുടുംബവഴക്കിനെ തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍...

Read More >>
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സില്‍ ബാംഗിള്‍ ഫെസ്റ്റിന് തുടക്കമായി

Apr 24, 2026 03:36 PM

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സില്‍ ബാംഗിള്‍ ഫെസ്റ്റിന് തുടക്കമായി

ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ പേരാമ്പ്ര...

Read More >>
സിബിഎസ്ഇ പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അനാമിത്രയെ ആദരിച്ചു

Apr 24, 2026 01:35 PM

സിബിഎസ്ഇ പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അനാമിത്രയെ ആദരിച്ചു

സിബിഎസ്ഇ പത്താം തരം പരീക്ഷയില്‍ 500 ല്‍ 499 മാര്‍ക്കോടെ അഖിലേന്ത്യാ തലത്തില്‍ രണ്ടാം റാങ്ക്...

Read More >>
വൃക്ഷസമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്തു

Apr 24, 2026 12:00 PM

വൃക്ഷസമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്തു

ഗ്രീന്‍ എക്കോ സ്ഫിയര്‍ ട്രിബ്യൂട്ട് ബൈസ്റ്റേറിസുമായ സഹകരിച്ചു നടപ്പാക്കുന്ന വൃക്ഷസമൃദ്ധി പദ്ധതി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്...

Read More >>
ചങ്ങരോത്ത് പഞ്ചായത്തില്‍ 'വാര്‍ഡില്‍ ഒരു ദിനം' പദ്ധതിക്ക് തുടക്കമായി

Apr 24, 2026 11:00 AM

ചങ്ങരോത്ത് പഞ്ചായത്തില്‍ 'വാര്‍ഡില്‍ ഒരു ദിനം' പദ്ധതിക്ക് തുടക്കമായി

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'ഉറവിടം തേടി' പദ്ധതിയോടനുബന്ധിച്ച്...

Read More >>
ശക്തമായ കാറ്റിലും മഴയിലും വന്‍ കൃഷിനാശം

Apr 24, 2026 10:17 AM

ശക്തമായ കാറ്റിലും മഴയിലും വന്‍ കൃഷിനാശം

മവെട്ടം, സെന്റ് മേരീസ് പ്രദേശങ്ങളിലാണ് കൂടുതല്‍...

Read More >>
Top Stories










News Roundup