പേരാമ്പ്ര : പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടിയ യുവതി ഗുരുതരാവസ്ഥയില്‍. കായക്കൊടി സ്വദേശിനിയായ ജസ്ന (27) ആണ് ആശുപത്രിയുടെ രണ്ടാം നിലയില്‍ നിന്നും താഴേക്ക് ചാടിയത്. ഇന്നലെ രാത്രി 11 മണിയോട് കൂടിയായിരുന്നു സംഭവം.
കുടുംബവഴക്കിനെ തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ രാത്രി 11 മണിയോടെ കറണ്ട് പോയ സമയത്ത് യുവതി ഇറങ്ങി ഓടി ജനല്‍ വഴി രണ്ടാം നിലയുടെ സംരക്ഷണഭിത്തിയില്‍ കയറുകയും താഴേക്ക് ചാടുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
യുവതിയുടെ പിന്നാലെ ആശുപത്രിയില്‍ ഉള്ളവര്‍ ഓടിയെങ്കിലും യുവതി അപ്പോളേക്കും ചാടിയിരുന്നു. താഴെ ഫാര്‍മസിക്കു മുമ്പില്‍ വീണ യുവതിയുടെ പരിക്കുകള്‍ ഗുരുതരമായതിനാല്‍ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Woman in critical condition after jumping from hospital building





























.jpg)
