മേപ്പയൂര്‍: മഞ്ഞക്കുളം പെട്രോള്‍ പമ്പിനു സമീപത്തു നിന്ന് ഇക്കോ വാനില്‍ കൊണ്ടുവന്ന വന്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി 3 യുവാക്കള്‍ പൊലീസ് പിടിയില്‍. വയനാട് മാനന്തവാടി സ്വദേശികളായ സി.ജെ ജിജോ, പി.എ നൗഫല്‍, ഏറാമല കാര്‍ത്തികപള്ളി സ്വാദേശി അജിനാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
7500 പേക്കറ്റ് ഹാന്‍സ് കൂള്‍ ലിപ് എന്നിവ അടങ്ങിയ 10 ചാക്കുകളിലായി 5 ലക്ഷം രൂപ വില മതിക്കുന്ന പുകയില ഉല്‍പ്പന്നങ്ങളാണ് പൊലീസ് കണ്ടെടുത്തത്. റൂറല്‍ എസ്പി ടി. ഫറാഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സംശയം തോന്നി എസ് പി ഡാന്‍സാഫ് സ്‌ക്വാഡ് വാഹനത്തെ പിന്‍ തുടര്‍ന്ന് പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കളെ പിടികൂടുകയായിരുന്നു.
സ്‌ക്വാര്‍ഡ് അംഗങ്ങളായ ഡിവൈഎസ്പി അഗസ്റ്റിന്‍, എഎസ്‌ഐ വി.സി വിനീഷ്, എസ് സി പിഒ ടി.കെ ഷോബിത്ത്, പേരാമ്പ്ര ഡിവൈഎസ്പി സ്‌ക്വാര്‍ഡ് അംഗങ്ങളായ ടി വിനീഷ്, എസ് സി പിഒ ചിഞ്ചുദാസ് മേപ്പയൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ പി വികാസ്, എസ് സി പിഒമാരായ രതീഷ് ബാബു, പി.ടി സാദിക്ക് എന്നിവര്‍ അടങ്ങിയ സംഘം ആണ് പിടികൂടിയത്.
Youths arrested with large quantities of banned tobacco products






























.jpg)
